For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Australian Open 2026: റാങ്കിലല്ല കാര്യം!! ഒന്നാം നമ്പറിനെ മലര്‍ത്തിയടിച്ച് എലേന; പുതിയ റാണി

By P R Vandana

മെല്‍ബണ്‍: ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി എലേന റീബകിന. ലോക ഒന്നാം നമ്പര്‍ താരം അരിന സബലേങ്കയെ ആണ് ഫൈനലില്‍ റീബകിന തോല്‍പിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് സബലേങ്കക്ക് ഫൈനലില്‍ കാലിടറുന്നത്. 2023ലും 24ലും കിരീടം നേടിയ താരമാണ് ബെലാറൂസില്‍ നിന്നുള്ള സബലേങ്ക. 2023ല്‍ സബലേങ്ക ഫൈനലില്‍ തോല്‍പിച്ചത് റീബകിനയേയും. അന്നത്തെ തോല്‍വിക്ക് ഇപ്പോള്‍ മധുര പ്രതികാരം വീട്ടിയാണ് റീബകിന ചാമ്പ്യനുള്ള കിരീടം കയ്യിലേന്തിയത്.

രണ്ട് മണിക്കൂറും 18 മിനിറ്റും നീണ്ട നിന്ന മത്സരം ആവേശകരമായിരുന്നു. 6-4, 4-6, 6-4 എന്ന സ്‌കോറിനാണ് റീബകിന രണ്ടാം ?ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയത്. (2022ലാണ് ആ?ദ്യ ?ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം. വിംബിള്‍ഡണില്‍ ).മെല്‍ബണ്‍ പാര്‍ക്കിലെ ലോര്‍ഡ് ലേവര്‍ അരീനയില്‍ തന്റെ മത്സരം കാണാന്‍ എത്തിയ നാട്ടുകാരോട് കസാഖിസ്ഥാനില്‍ നിന്നുള്ള റീബകിന നന്ദിയും പറഞ്ഞു.

elena rybakina- Australian Open 2026

റഷ്യയില്‍ ജനിച്ച റീബകിന കസാഖിസ്ഥാനിലേക്ക് പോയത് തന്നെ അവിടത്തെ ടെന്നീസ് ഫെഡറേഷന്‍ പരിശീലനത്തിന് നല്‍കിയ സഹായങ്ങള്‍ കാരണമാണ്. സാമ്പത്തികമായും റീബകിനയെ കസാഖിസ്ഥാന്‍ സഹായിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലമായി റീബകിന നല്‍കിയതോ,? കസാഖിസ്ഥാന്റെ പേരില്‍ ആദ്യ ?ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയിട്ടും.

തുടര്‍ച്ചയായി നാലാം തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ എത്തിയ സബലേങ്ക ഉ?ഗ്രന്‍ ഫോമിലായിരുന്നു. അതി?ഗംഭീരമായ പ്രകടനത്തിലൂടെയാണ് ഫൈനലിലെത്തിയത്. എന്നിട്ട് രണ്ടാംതവണയും കാലിടറിയതിന്റെ സങ്കടം സബലേങ്ക മറച്ചുവെച്ചില്ല. അടുത്ത വര്‍ഷം നന്നായിരിക്കട്ടെ എന്നാണ് റണ്ണര്‍ അപ്പിനുള്ള സമ്മാനം കയ്യിലേന്തി നിറകണ്ണുകളോടെ സബലേങ്ക പറഞ്ഞത്.

മത്സരത്തില്‍ ആദ്യ സെറ്റ് റീബകിന നേടി. ഇക്കൊല്ലം ഇതാദ്യമായി സബലേങ്ക കൈവിട്ട സെറ്റ്. പക്ഷേ വീര്യത്തോടെ പൊരുതി സബലേങ്ക രണ്ടാം സെറ്റ് നേടി. ആവേശകരമായ മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ സബലേങ്ക തന്നെയായിരുന്നു മുന്നില്‍. പക്ഷേ 3-0ന് സബലേങ്ക മുന്നില്‍ നില്‍ക്കെ റീബകിന തിരിച്ചുവന്നു.

അതോടെ സബലേങ്കയുടെ താളം തെറ്റാനും തുടങ്ങി. പിന്നെ റീബകിന കളം പിടിച്ചു. ശക്തമായ ഏയ്‌സ് പായിച്ച് തന്റെ കിരീടം സ്വന്തമാക്കി. മത്സരത്തിലുടനീളം 47 ഏയ്‌സുകളാണ് റീബകിന പായിച്ചത്. കിരീടം മാത്രമല്ല ടെന്നീസ് റാങ്കിങ്ങിലും ആ ഏയ്‌സിന്റെ കരുത്തില്‍ റീബകിന മുന്നേറുന്നുണ്ട്.

ഐസ് ക്വീന്‍ എന്ന് വിളിപ്പേരുണ്ട് റീബകിനക്ക്. മത്സരത്തില്‍ പിന്നിട്ട് നിന്നാലും മുന്നിട്ട് നിന്നാലും വലിയ ഭാവഭേദങ്ങളില്ല. മനസ്ഥൈര്യം നല്ല പോലെയുണ്ട്. അമിത വികാരപ്രകടനങ്ങളില്ലാതെ റാക്കറ്റില്‍ മാത്രം ശ്രദ്ധ.

പിന്നിട്ട് നിന്നിട്ടും മുന്നേറി വരാന്‍ സഹായിച്ചത് ആ മനോനിലയാണ്. നമ്മള്‍ ഇനിയും എത്രയോ മത്സരവേദികളില്‍ കാണാനിരിക്കുന്നു എന്ന് സബലേങ്കയോട് പറഞ്ഞതും അതുകൊണ്ട് തന്നെ. ജിംനാസ്റ്റിക്‌സും ഐസ് സ്‌കേറ്റിങ്ങും ആയിരുന്നു റീബകിനക്ക് ആദ്യം ഇഷ്ടം.

പിന്നെ തോന്നി നല്ല പൊക്കമുള്ളത് ടെന്നീസിന് ?ഗുണപ്പെടുമെന്ന്. അങ്ങനെയാണ് ടെന്നീസില്‍ കസാഖിസ്ഥാന് പെരുമയുണ്ടായത്. ആറടി പൊക്കത്തില്‍ നല്ല ഉശിരന്‍ സെര്‍വുകളിലൂടെ റീബകിന കൂടുതല്‍ കൂടുതല്‍ കിരീടങ്ങള്‍ എത്തിക്കുമെന്ന് കസാഖിസ്ഥാന് ഉറപ്പാണ്.

Story first published: Saturday, January 31, 2026, 20:26 [IST]
Other articles published on Jan 31, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+