For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഫെഡററെ വീഴ്ത്തി ദ്യോക്കോവിച്ച് ഫൈനലില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് സ്വിസ് താരം റോജര്‍ ഫെഡററെ വീഴ്ത്തി ഫൈനലില്‍ കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ദ്യോക്കോവിച്ചിന്റെ വിജയം. സ്‌കോര്‍ 7-6, 6-4, 6-3. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ എട്ടാം കിരീടം ലക്ഷ്യമിടുന്ന ദ്യോക്കോവിച്ച് ഗംഭീര പ്രകടനമാണ് മുന്‍ ചാമ്പ്യനെതിരെ പുറത്തെടുത്തത്. ഡൊമനിക് തീം, അലക്‌സാണ്ടര്‍ സ്വെരേവ് എന്നിവര്‍ തമ്മിലുള്ള സെമിഫൈനല്‍ വിജയിയെയാണ് ഫൈനലില്‍ ദ്യോക്കോവിച്ച് നേരിടുക.

ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റില്‍ ഇതിഹാസ താരത്തെ പിന്നിലാക്കുന്ന പ്രകടനമാണ് ദ്യോക്കോവിച്ച് കാഴ്ചവെച്ചത്. 7-1 എന്ന നിലയിലായിരുന്നു ദ്യോക്കോവിച്ച് ടൈബ്രേക്കറില്‍ മേധാവിത്വം നേടിയത്. സെറ്റില്‍ 4-1ന് ലീഡെടുത്തശേഷം ഫെഡറര്‍ കളി കൈവിടുകയായിരുന്നു. 5-1 എന്ന നിലയില്‍ ലീഡ് ഉയര്‍ത്താന്‍ ഫെഡറര്‍ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍, ഗംഭീരമായ തിരിച്ചുവരവാണ് ദ്യോക്കോവിച്ച് കാഴ്ചവെച്ചത്.

djokovicaustralaianopen

രണ്ടാം സെറ്റില്‍ ടൈബ്രേക്കറിലെത്തുന്നതിന് മുന്‍പ് ദ്യോക്കോവിച്ച് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ 3-2 എന്ന നിലയില്‍ മുന്നിട്ടുനില്‍ക്കവെ ഫെഡററെ ബ്രേക്ക് ചെയ്ത ദ്യോക്കോവിച്ച് എതിരാളിക്ക് അവസരം നല്‍കാതെ സെറ്റ് തന്റേ പേരിലാക്കുകയായിരുന്നു. നേരത്തെ വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ സോഫിയ കെനിനും സ്‌പെയ്‌നിന്റെ ഗാര്‍ബിന്‍ മുഗരുസയും ഫൈനലില്‍ കടന്നിരുന്നു.

Story first published: Thursday, January 30, 2020, 16:41 [IST]
Other articles published on Jan 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+