For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; 100-ാം മത്സരത്തില്‍ ഗംഭീര വിജയവുമായി ഫെഡറര്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ തോല്‍വിയുടെ വക്കില്‍നിന്നും കരകയറി സ്വിസ് ഇതിഹാസതാരം റോജര്‍ ഫെഡറര്‍. മെല്‍ബണില്‍ തന്റെ നൂറാം മത്സരത്തിനിറങ്ങിയ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ താരം ജോണ്‍ മില്‍മാനെതിരെ അഞ്ച് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് വിജയം സ്വന്തമാക്കിയത്. സ്‌കോര്‍ 4-6, 7-6, 6-4, 4-6, 7-6. മത്സരം 4 മണിക്കൂറും 3 മിനിറ്റും നീണ്ടുനിന്നു.

ജോണ്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നാണ് കാഴ്ചവെച്ചതെന്ന് ഫെഡറര്‍ പറഞ്ഞു. കളിയുടെ അവസാനം ഭാഗ്യം തനിക്കൊപ്പമായിരുന്നു. മില്‍മാന്‍ തികഞ്ഞ പോരാളിയാണെന്നും ഫെഡറര്‍ വ്യക്തമാക്കി. അവസാന സെറ്റില്‍ മത്സരം മാറിമറിഞ്ഞിരുന്നു. ടൈബ്രേക്കറില്‍ 3-0 എന്ന നിലയില്‍ മില്‍മാന്‍ ലീഡെടുത്തെങ്കിലും പരിചയസമ്പത്തിന്റെ പിന്‍ബലത്തില്‍ ഫെഡറര്‍ മത്സരത്തിലേക്ക് തിരിച്ചെത്തി.

rogerfederer

മറ്റൊരു മത്സരത്തില്‍ ഫാബിയോ ഫോഗ്‌നിനി നാലാം റൗണ്ടിലെത്തിയിട്ടുണ്ട്. ഗുഡിയോ പെല്ലയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 7-6, 6-2, 6-3. നൊവാക് ദ്യോക്കോവിച്ച്, റാഫേല്‍ നദാല്‍, മരിന്‍ സിലിച്ച്, അലക്‌സാണ്ടര്‍ സ്വെരേവ് എന്നിവരെല്ലാം തങ്ങളുടെ മത്സരം ജയിച്ച് അടുത്ത റൗണ്ടിലെത്തി. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസ് മാത്രമാണ് മൂന്നാം റൗണ്ടില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്.

Story first published: Saturday, January 25, 2020, 9:43 [IST]
Other articles published on Jan 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+