ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; റാഫേല്‍ നദാലും സ്വെരേവും ക്വാര്‍ട്ടറില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ റാഫേല്‍ നദാലും അലക്‌സാണ്ടര്‍ സ്വെരേവും ക്വാര്‍ട്ടറില്‍ കടന്നു. നിക്ക് കിര്‍ഗിയോസിന്റെ വെല്ലുവിളി മറികടന്നാണ് റാഫേല്‍ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 6-3, 3-6, 7-6, 7-6. രണ്ടാം സെറ്റ് കൈവിട്ടിട്ടും അവസാന രണ്ട് സെറ്റുകള്‍ ടൈബ്രേക്കറിലൂടെ നദാല്‍ സ്വന്തമാക്കുകയായിരുന്നു. ഡൊമനിക് തീം ആണ് ക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളി.

മറ്റൊരു മത്സരത്തില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവും ക്വാര്‍ട്ടറിലെത്തി. ആന്ദ്രെ റുബലേവിനെയാണ് സ്വെരേവ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 6-4, 6-4. സ്വിസ് താരം സ്റ്റാന്‍ വാവറിങ്കയാണ് ക്വാര്‍ട്ടറില്‍ സ്വരേവിന്റെ എതിരാളി. വാവറിങ്ക ഡാനില്‍ മദ് വേദേവിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-2, 2-6, 6-4, 7-6, 6-2. ഗെയ്ല്‍ മോണ്‍ഫില്‍സിനെ ഡൊമനിക് തീമും മറികടന്നു. സ്‌കോര്‍ 6-2, 6-4, 6-4.

ISL: ഇഞ്ചുറി ടൈം ഗോളില്‍ എടിക്കെ... നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധപ്പൂട്ട് തകര്‍ത്തു (1-0)

വനിതാ സിംഗിള്‍സില്‍ കികി ബെര്‍ട്ടന്‍സിനെ തോല്‍പ്പിച്ച് ഗബ്രിനി മുഗുരുസ ക്വാര്‍ട്ടറിലെത്തി. സ്‌കോര്‍ 6-3, 6-3. സിമോണ ഹാലപ്പ് എലിസി മെര്‍ട്ടെന്‍സിനേയും തോല്‍പ്പിച്ചു. സ്‌കോര്‍ 6-4, 6-4. ആഞ്ജലിക്വെ കെര്‍ബര്‍ ക്വാര്‍ട്ടറിലെത്താതെ പുറത്തായി. അനസ്താസ്യയാണ് കെര്‍ബറെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-7, 7-6, 6-2. അനെറ്റ് കൊന്റാവെയ്റ്റ് ആണ് ക്വാര്‍ട്ടറിലെത്തിയ മറ്റൊരു താരം. ഇഗ സ്വിയാറ്റെക്കിനെ ആനെറ്റ് 6-7, 7-5, 7-5 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, January 28, 2020, 8:31 [IST]
Other articles published on Jan 28, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X