Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; നദാല്‍ രണ്ടാം റൗണ്ടില്‍, ഇന്ത്യന്‍ താരം പ്രജ്‌നേഷ് പുറത്ത്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ആദ്യ ദിനം മുന്‍ ചാമ്പ്യന്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലും യുവതാരം കെവിന്‍ ആന്‍ഡേഴ്‌സണും രണ്ടാം റൗണ്ടില്‍ കടന്നു. അതേസമയം ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പ്രജ്‌നേഷ് ഗുണേശ്വരന്‍ ആദ്യ മത്സരത്തില്‍ തോറ്റ് പുറത്തായി. ഇതാദ്യമായാണ് പ്രജ്‌നേഷ് ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ കളിക്കുന്നത്.
ഏഷ്യന്‍ കപ്പ്: ജീവന്മരണപ്പോരാട്ടത്തിന് നീലക്കടുവകള്‍; ബഹ്‌റെയ്ന്‍ കടമ്പ ഇന്ത്യ മറിക്കടക്കുമോ?
ഓസ്‌ട്രേലിയന്‍ താരം ജെയിംസ് ഡക്ക് വര്‍ത്തിനെ 6-4, 6-3, 7-5 എന്ന സ്‌കോറിനാണ് നദാല്‍ തോല്‍പ്പിച്ചത്. ദീര്‍ഘനാളായി പരിക്കിന്റെ പിടിയിലായിരുന്ന നദാല്‍ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ സപ്തംബറിന് ശേഷം നദാല്‍ മത്സരങ്ങള്‍ക്കിറങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നദാലിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.

nadal

ആദ്യ മത്സരം എളുപ്പമായിരുന്നില്ലെന്ന് നദാല്‍ പറഞ്ഞു. ആക്രമണാത്മക കളിയാണ് എതിരാളി പുറത്തെടുത്തത്. ഓരോ ഷോട്ടും വെല്ലുവിളിയുയര്‍ത്തുന്നതായിരുന്നെന്നും നദാല്‍ വ്യക്തമാക്കി. സൗത്ത് ആഫ്രിക്കന്‍ താരമായ ആന്‍ഡേഴ്‌സണ്‍ ഫ്രാന്‍സിന്റെ അഡ്രിയാന്‍ മന്നാരിനോയെ 6-3, 5-7, 6-2, 6-1 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്.

ഏറെ പ്രതീക്ഷയോടെ ആദ്യ ഗ്രാന്‍ഡ്സ്ലാമിനിറങ്ങിയ ഇന്ത്യന്‍ താരം പ്രജ്‌നേഷിന് അമേരിക്കന്‍ താരം ഫ്രാന്‍സിസ് തിയാഫോയിക്കെതിരെ പിടിച്ചുനില്‍ക്കാനായില്ല. ആദ്യ സെറ്റില്‍ പോരാട്ടവീര്യം കാട്ടിയെങ്കിലും പിന്നീടുള്ള രണ്ടുസെറ്റിലും എതിരാളിക്ക് മേല്‍ക്കൈ ലഭിച്ചു. 6-7, 3-6, 3-6 എന്ന സ്‌കോറിനായിരുന്നു പ്രജ്‌നേഷിന്റെ തോല്‍വി. മത്സരം ഒരു മണിക്കൂറും 52 മിനിറ്റും നീണ്ടുനിന്നു. കെവിന്‍ ആന്‍ഡേഴ്‌സനാണ് ഫ്രാന്‍സിസിന്റെ അടുത്ത എതിരാളി.

Story first published: Monday, January 14, 2019, 11:45 [IST]
Other articles published on Jan 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+