ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; സിറ്റ്‌സിപാസിനെ നിഷ്പ്രഭനാക്കി നദാല്‍ ഫൈനലില്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍സ് സെമി ഫൈനലില്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഗ്രീക്ക് താരം സ്റ്റെഫോനോസ് സിറ്റ്‌സിപാസിനെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്നു. ഇതോടെ ടൂര്‍ണമെന്റില്‍ ഇരുപതുകാരന്‍ നടത്തിയ സ്വപ്‌നക്കുതിപ്പിനും വിരാമമായി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. സ്‌കോര്‍ 6-2, 6-4, 6-0.
കോലിപ്പടയുടെ വഴിയെ പെണ്‍പടയും... കിവികളെ നിലത്തുനിര്‍ത്തിയില്ല, തരിപ്പണമാക്കി
റോജര്‍ ഫെഡറര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ അട്ടിമറിച്ച് സെമിയിലെത്തിയ സിറ്റ്‌സിപാസ് നദാലിന് കടുത്ത എതിരാളിയാകുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും ഒരു സെറ്റില്‍പോലും പോരാട്ടവീര്യം പുറത്തെടുക്കാന്‍ യുവതാരത്തിന് കഴിഞ്ഞില്ല. ഒരു മണിക്കൂറും 46 മിനിറ്റും കൊണ്ട് എതിരാളിയെ നദാല്‍ കെട്ടുകെട്ടിച്ചു. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഗ്രാന്‍ഡ്സ്ലാം സെമി കാണാനെത്തിയവര്‍ക്ക് ഇതോടെ നിരാശയായി.

ഫൈനലില്‍ നൊവാക് ദ്യോക്കോവിച്ചോ, ലൂക്കാസ് പൗളിയോ ആയിരിക്കും നദാലിന്റെ എതിരാളി. 2009ന് ശേഷം മെല്‍ബണില്‍ കിരീടം ഉയര്‍ത്താന്‍ കഴിയാതിരുന്ന നദാല്‍ 10 വര്‍ഷത്തിനിപ്പുറം ആ നേട്ടത്തനരികിലാണ്. കഴിഞ്ഞ സീസണില്‍ പരിക്ക് വില്ലനായപ്പോള്‍ ഈ സീസണില്‍ കിരീടനേട്ടത്തോടെ നദാലിന് തുടങ്ങാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഞായറാഴ്ചയാണ് പുരുഷ സിംഗിള്‍സ് ഫൈനല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications