മെല്‍ zwj;ബണ്‍ zwj;: ഓസ് ട്രേലിയന്‍ zwj; ഓപ്പണ്‍ zwj; ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍ zwj;സ് ഫൈനലില്‍ zwj; ജപ്പാന്റെ നവോമി ഒസാക്കയും ചെക്ക് റിപ്പബ്ലിക് താരം പെട്രാ ക്വിറ്റോവയും ഏറ്റുമുട്ടും. രണ്ടുതവണ വിംബിള്‍ zwj;ഡണ്‍ zwj; ചാമ്പ്യനായിരുന്നു ക്വിറ്റോവ. ഒസാക്കയാവട്ടെ യുഎസ് ഓപ്പണ്‍ zwj; ഫൈനലില്‍ zwj; സെറീന വില്യംസിനെ പരാജയപ്പെടുത്തി കിരീടം നേടിയ താരവുമാണ്. കോലിക്കു പകരമാര്? അരങ്ങേറാനൊരങ്ങി ഇന്ത്യന്‍ zwj; ലോകകപ്പ് ഹീറോ... നറുക്ക് വീഴുമോ?സെമിഫൈനലില്‍ zwj; ഡാനിയേലി റോസ് കോളിന് zwj;സിനെയാണ് പെട്രോവ വീഴ്ത്തിയത്. സ് കോര്‍ zwj; 7-6, 6-0. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ zwj; സ്വന്തമാക്കിയ ക്വിറ്റോവ രണ്ടാം സെറ്റില്‍ zwj; ആധികാരികമായി എതിരാളിക്കെതിരെ ജയം സ്വന്തമാക്കി. അഞ്ചു വര് zwj;ഷത്തിനിടെ ആദ്യമായാണ് ക്വിറ്റോവ ഒരു ഗ്രാന്‍ zwj;ഡ്സ്ലാം ഫൈനലിലെത്തുന്നത്. രണ്ടാം സെമിയില്‍ zwj; ഒസാക്ക കരോലിന പ്ലിസ് കോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ zwj;ക്ക് തോല് zwj;പ്പിച്ച് ഫൈനല്‍ zwj; ടിക്കറ്റ് ഉറപ്പാക്കി. സ് കോര്‍ zwj; 6-2, 4-6, 6-4. ചെക്ക് താരത്തിനെതിരെ മികച്ച പ്രകടനമാണ് ഒസാക്ക കാഴ്ചവെച്ചത്. ക്വാര് zwj;ട്ടറില് zwj; സെറീന വില്യംസിനെ ഞെട്ടിച്ച് സെമിയിലെത്തിയ പ്ലിസ് കോവയ്ക്ക് പ്രതീക്ഷിച്ച നിലവാരം പുറത്തെടുക്കാനായില്ല. ആദ്യ സെറ്റിലെ തോല് zwj;വിക്ക് രണ്ടാം സെറ്റില്‍ zwj; പ്ലിസ് കോവ തിരിച്ചടിച്ചെങ്കിലും മുന്നാം സെറ്റില്‍ zwj; ഒസാക്ക മേധാവിത്വം കാട്ടി. ലഭിച്ച ഒരേയൊരു ബ്രേക്ക് പോയന്റ് മുതലാക്കിയാണ് ഒസാക്ക മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കിയത്.