Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; അട്ടിമറിയുമായി ഷറപ്പോവ, ഒസാക്ക, നദാല്‍, സിലിച്ച് അടുത്ത റൗണ്ടില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മരിയ ഷറപ്പോവ നിലവിലെ ചാമ്പ്യനെ അട്ടിമറിച്ച് അടുത്ത റൗണ്ടില്‍ കടന്നു. വനിതാ വിഭാഗത്തില്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ നൊസോമി ഒസാക്കയും ജയം നേടി. പുരുഷ വിഭാഗത്തില്‍ റാഫേല്‍ നദാല്‍ മരിന്‍ സിലിച്ച് തുടങ്ങിയ പ്രമുഖരെല്ലാം തങ്ങളുടെ മത്സരത്തില്‍ ജയം നേടി. കാര്യമായ അട്ടിമറികളില്ലാതെയാണ് പുരുഷ സിംഗിള്‍സ് മുന്നേറുന്നത്.

നിലവിലെ ചാമ്പ്യന്‍ കരോലിന വോസ്‌നിയാസ്‌കിയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് ഷറപ്പോവ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 4-6, 6-3. പിന്നില്‍നിന്നും തിരിച്ചടിച്ചാണ് മുന്‍ ലോക ഒന്നാം നമ്പര്‍ പ്രായം അതിക്രമിച്ചില്ലെന്ന് തെളിയിച്ചത്. ഹേസിയ സു വെയിയെ 5-7, -4, 6-1 എന്ന സ്‌കോറിന് ഒസാക്ക തോല്‍പ്പിച്ചു. ആദ്യ സെറ്റ് കൈവിട്ടെങ്കിലും പിന്നീടുള്ള രണ്ടുസെറ്റിലും ഒസാക്ക ആധിപത്യം നേടി.

Maria

പരിക്കിന്റെ പിടിയില്‍നിന്നും പൂര്‍ണ മുക്തനായെന്ന് തെളിയിക്കുന്നതായിരുന്നു നദാലിന്റെ പ്രകടനം. അലക്‌സ് ഡി മിനൗറിനെ 6-1, 6-2, 6-4 എന്നിങ്ങനെ അനായസമായി മുന്‍ ചാമ്പ്യന്‍ തോല്‍പ്പിച്ചു. ക്രൊയേഷ്യന്‍താരം മരിന്‍ സിലിച്ചും അഞ്ച് സെറ്റ് നീണ്ട മത്സരത്തില്‍ ഫെര്‍ണാഡോ വെര്‍ഡസ്‌കോയെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറിലെത്തി. 4-6, 3-6, 6-1, 7-6, 6-3 എന്ന സ്‌കോറിനായിരുന്നു സിലിച്ചിന്റെ ജയം. ജപ്പാന്റെ കെയ് നിഷികോരി 7-6, -1, 6-2 എന്ന സ്‌കോറിന് ജാവോ സൗസയെ തോല്‍പ്പിച്ച് അടുത്ത റൗണ്ടില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

Story first published: Saturday, January 19, 2019, 11:43 [IST]
Other articles published on Jan 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+