Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എടിപി ടൂര്‍ ഫൈനല്‍സ്; തകര്‍പ്പന്‍ വിജയവുമായി ഫെഡറര്‍, ജയത്തോടെ ആന്‍ഡേഴ്‌സണും

ലണ്ടന്‍: എടിപി ടൂര്‍ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റില്‍ ആദ്യ മത്സരത്തിലെ തോല്‍വിക്കുശേഷം റോജര്‍ ഫെഡറര്‍ തിരിച്ചുവന്നു. ആറു തവണ ചാമ്പ്യനായിരുന്ന ഫെഡറര്‍ ഓസ്ട്രിയന്‍ താരം ഡൊമനിക് തീമിനെ 6-2, 6-3 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. ആദ്യ മത്സരത്തില്‍ ജപ്പാന്‍താരം കെയ് നിഷികോരിയോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ഫെഡറര്‍ക്ക് ഇതോടെ ടൂര്‍ണമെന്റില്‍ നിലനില്‍ക്കാനായി.

സൗത്ത് ആഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ തോല്‍പ്പിച്ചാല്‍ മാത്രമെ സ്വിസ് താരത്തിന് സെമി ഉറപ്പിക്കാന്‍ കഴിയുകയുള്ളൂ. ആദ്യ മത്സരത്തിലെ തോല്‍വിക്കുശേഷം ജയം കണ്ടെത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മത്സരശേഷം ഫെഡറര്‍ പറഞ്ഞു. ആദ്യ മത്സരത്തിലെ പിഴവുകള്‍ തിരുത്തി പോസിറ്റീവായി കളിക്കാനായിരുന്നു ശ്രമം. അതില്‍ വിജയിച്ചെന്നും വരും മത്സരങ്ങളിലും മികവ് തുടരാനാകുമെന്നാണ് കരുതുന്നതെന്നും താരം വ്യക്തമാക്കി.

ATP World Tour Finals; Roger Federer beats Dominic Thiem

ടൂര്‍ണമെന്റിലെ മറ്റൊരു മത്സരത്തില്‍ കെവിന്‍ ആന്‍ഡേഴ്‌സണ്‍ കെയ് നിഷികോരിയെ നേരിട്ടുള്ള സെറ്റില്‍ തോല്‍പ്പിച്ചു. സ്‌കോര്‍ 6-0. 6-1. റോജര്‍ ഫെഡറര്‍ക്കുശേഷം ടൂര്‍ണമെന്റില്‍ മറ്റൊരു കളിക്കാരന്‍ നേടുന്ന മികച്ച വിജയവുമാണിത്. 2005ല്‍ അര്‍ജന്റീന താരം ഗാസ്റ്റണ്‍ ഗ്വാഡിയോയെ 6-0, 6-0 എന്ന സ്‌കോറിന് എടിപി ഫൈനലില്‍സില്‍ ഫെഡറര്‍ തോല്‍പ്പിച്ചിരുന്നു. 1995ന് ശേഷം എടിപി ഫൈനല്‍സിന് അര്‍ഹത നേടുന്ന ആദ്യ സൗത്താഫ്രിക്കന്‍ താരമാണ് ആന്‍ഡേഴ്‌സണ്‍. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചതോടെ താരം സെമി സാധ്യത വര്‍ധിപ്പിച്ചിട്ടുമുണ്ട്.

Story first published: Wednesday, November 14, 2018, 9:35 [IST]
Other articles published on Nov 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+