ലണ്ടന്‍: എടിപി ഫൈനല്‍സില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ ഓസ്ട്രിയയുടെ ഡൊമനിക് തീമിനെയാണ് വീഴ്ത്തിയത്. സ്കോര്‍ 6-7, 6-2, 7-6. എടിപി ഫൈനല്‍സില്‍ കളിക്കാന്‍ ലഭിച്ച ആദ്യ അവസരം തന്നെ കിരീടത്തിലേക്കെത്തിക്കാന്‍ സിറ്റ്സിപാസിന് കഴിഞ്ഞു. സെമിയില്‍ റോജര്‍ ഫെഡററെ വീഴ്ത്തിയാണ് 21കാരന് ഫൈനലില്‍ ഇടം നേടിയത്.
ആദ്യ സെറ്റില്‍ തീം സിറ്റ്സിപാസിനെതിരെ കഷ്ടിച്ചാണ് കടന്നുകൂടിയത്. എന്നാല്‍, രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന ഗ്രീക്ക് താരം നിര്‍ണായകമായ മൂന്നാം സെറ്റിന്റെ സമ്മര്‍ദ്ദം അതിജീവിച്ച് കിരീടം സ്വന്തമാക്കി. കരിയറിലെ ഏറ്റവും വലിയ വിജയം കുറിച്ച സിറ്റ്സിപാസ് 2020ല്‍ എതിര്‍താരങ്ങള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുമെന്ന് മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു.
ത്രില്ലറായി അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍; അവസാന മിനിറ്റ് ഗോളില്‍ ബ്രസീല്‍ ജേതാക്കള്‍
ഫൈനലില്‍ എങ്ങിനെ കളിക്കണമെന്നതിനെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ലെന്ന് മത്സരശേഷം സിറ്റ്സിപാസ് പറഞ്ഞു. ഫൈനലിന്റെ പരിഭ്രമമുണ്ടായിരുന്നു. എന്നാല്‍, സമ്മര്‍ദ്ദം അഥിജീവിച്ച് മികച്ച കളി പുറത്തെടുക്കാന്‍ കഴിഞ്ഞെന്നും സിറ്റ്സിപാസ് പറഞ്ഞു. 40 പിഴവുകളാണ് ഫൈനലില്‍ തീം വരുത്തിയത്. ഫൈനലില്‍ തോറ്റെങ്കിലും നൊവാക് ദ്യോക്കോവിച്ചിനേയും റോജര്‍ ഫെഡററേയും ടൂര്‍ണമെന്റില്‍ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് തീമിന് വരും വര്‍ഷത്തില്‍ നേട്ടമാകും.