വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എടിപി ഫൈനല്‍സ്: ഫെഡറര്‍ക്ക് ജയം, നദാലിനെ വീഴ്ത്തി സെറേവ്

ലണ്ടന്‍: എടിപി ഫൈനല്‍സ് ടെന്നിസ് ടൂര്‍ണമെന്റില്‍ വിജയവഴിയില്‍ തിരിച്ചെത്തി റോജര്‍ ഫെഡറര്‍. ആദ്യ മത്സരത്തില്‍ ഡൊമിനിക് തീമിനോട് തോറ്റ ഫെഡറര്‍ രണ്ടാം മത്സരത്തില്‍ ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനക്കാരനായ ഇറ്റലിയുടെ മാറ്റിയോ ബെറേറ്റിനിയെയാണ് പരാജയപ്പെടുത്തിയത്. ഒരു മണിക്കൂറും 20 മിനിട്ടും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് മൂന്നാം റാങ്കുകാരനായ ഫെഡററുടെ ജയം.

ആദ്യ റൗണ്ടില്‍ ശക്തമായി പോരാട്ടമാണ് ബെറേറ്റിനി പുറത്തെടുത്ത്. ടൈ ബ്രേക്കറിനൊടുവില്‍ 7-6നാണ് ഫെഡറര്‍ സെറ്റ് നേടിയത്. രണ്ടാം സെറ്റില്‍ കാര്യമായ ചെറുത്ത് നില്‍പ്പ് നേരിടാതെ 6-3ന് ഫെഡറര്‍ സെറ്റും വിജയവും പിടിച്ചെടുത്തു. ആദ്യ മത്സരത്തില്‍ തീമിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോറ്റത്.

മൈക്കില്‍ ഷുമാക്കറിന്റെ ആരോഗ്യസ്ഥിതി ഭാര്യമറച്ചുവെക്കുന്നു; ആരോപണവുമായി മുന്‍ മാനേജര്‍മൈക്കില്‍ ഷുമാക്കറിന്റെ ആരോഗ്യസ്ഥിതി ഭാര്യമറച്ചുവെക്കുന്നു; ആരോപണവുമായി മുന്‍ മാനേജര്‍

Roger Federer

അതേ സമയം സ്പാനിഷ് സൂപ്പര്‍ താരവും എടിപി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനുമായ നദാല്‍ ഞെട്ടിക്കുന്ന തോല്‍വി നേരിട്ടു. ഏഴാം റാ്ങ്കുകാരനായ ജര്‍മനിയുടെ യുവതാരം അലക്‌സാണ്ടര്‍ സെറേവാണ് നദാലിനെ മുട്ടുകുത്തിച്ചത്. നദാലിന് നിര്‍ണ്ണായകമായ മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറേവിന്റെ ജയം. ഒരു മണിക്കൂറും 25 മിനുട്ടും മത്സരം നീണ്ടു നിന്നെങ്കിലും കാര്യമായ പോരാട്ടം പുറത്തെടുക്കാന്‍ നദാലിന് സാധിച്ചില്ല. സ്‌കോര്‍ 6-2,6-4. ഗ്രൂപ്പ് എയില്‍ മത്സരിക്കുന്ന നദാലിന്റെ അടുത്ത എതിരാളി മെനദവ്‌ദേവാണ്. അവസാന നാല് മത്സരത്തിലും തന്നെ തോല്‍പ്പിച്ചതിനുള്ള മധുര പ്രതികാരം കൂടി വീട്ടാന്‍ സെറേവിന് സാധിച്ചു.

Story first published: Wednesday, November 13, 2019, 9:10 [IST]
Other articles published on Nov 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X