വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എടിപി ഫൈനല്‍സ്: വിജയവഴിയില്‍ നദാല്‍, ജോക്കോവിച്ചിന് തോല്‍വി

ലണ്ടന്‍: എടിപി ഫൈനല്‍സ് ടെന്നിസ് ടൂര്‍ണമെന്റില്‍ വിജയവഴിയില്‍ തിരിച്ചെത്തി റാഫേല്‍ നദാല്‍. ആദ്യ മത്സരത്തില്‍ സെറേവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റ നദാല്‍ രണ്ടാം മത്സരത്തില്‍ നാലാം സ്ഥാനക്കാരനായ മെദവ്‌ദേവിനെയാണ് പരാജയപ്പെടുത്തിയത്. രണ്ട് മണിക്കൂറും 49 മിനുട്ടും നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരേ രണ്ട് സെറ്റിനാണ് നദാലിന്റെ ജയം. വാശിയേറിയ പോരാട്ടത്തില്‍ രണ്ട് സെറ്റുകളിലെ വിജയി തീരുമാനിച്ചത് ടൈ ബ്രേക്കറിനൊടുവിലാണ്.

ആദ്യ സെറ്റ് ടൈ ബ്രേക്കറിലേക്ക് നീണ്ടപ്പോള്‍ 7-6ന് സെറ്റ് മെദവ്‌ദേവ് സ്വന്തമാക്കി. രണ്ടാം സെറ്റ് 6-3ന് നദാല്‍ തിരിച്ചുപിടിച്ചപ്പോള്‍ മൂന്നാം സെറ്റ് വീണ്ടും ടൈ ബ്രേക്കറിലേക്ക് നീണ്ടു. അവസാന നിമിഷംവരെ മെദവ്‌ദേവ് പൊരുതി നോക്കിയെങ്കിലും ലോക ഒന്നാം നമ്പര്‍ താരമായ നദാല്‍ 7-6ന് സെറ്റും വിജയവും പിടിച്ചെടുക്കുകയായിരുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സ് കൈവിട്ടു; ട്രന്റ് ബോള്‍ട്ടിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്ഡല്‍ഹി ക്യാപിറ്റല്‍സ് കൈവിട്ടു; ട്രന്റ് ബോള്‍ട്ടിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്

rafaelnadalinatpfinals

അതേ സമയം ലോക രണ്ടാം നമ്പര്‍ താരമായ ജോക്കോവിച്ചിന് തോല്‍വി നേരിട്ടു. അഞ്ചാം റാങ്കുകാരനായ ഡൊമിനിക് തീമാണ് ജോക്കോവിച്ചിനെ വീഴ്ത്തിയത്. ആദ്യ മത്സരത്തില്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ച പോരാട്ടവീര്യം കൈവിടാതെയാണ് തീം ജോക്കോവിച്ചിനെയും തകര്‍ത്തത്. രണ്ട് മണിക്കൂറും 50 മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് തീമിന്റെ ജയം. ടൈ ബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് 7-6ന് ജോക്കോവിച്ച് സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് 6-3ന് തീം തിരിച്ചുപിടിച്ചു. മൂന്നാം സെറ്റ് ടൈ ബ്രേക്കറിലേക്ക് നീങ്ങിയപ്പോള്‍ 6-7ന് തീം സെറ്റും വിജയവും പിടിച്ചെടുത്തു.

Story first published: Thursday, November 14, 2019, 9:01 [IST]
Other articles published on Nov 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X