Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എടിപി ഫൈനല്‍സ്; ഫെഡറര്‍ക്ക് ആദ്യ കളിയില്‍ തോല്‍വി, ദ്യോക്കോവിച്ചിന് ജയം

ലണ്ടന്‍: എടിപി ഫൈനല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഇതിഹാസതാരം റോജര്‍ ഫെഡറര്‍ക്ക് തോല്‍വി. ആദ്യ കളിയില്‍ ഓസ്ട്രിയന്‍ താരം ഡൊമനിക് തീം ആണ് ഫെഡററെ തോല്‍പ്പിച്ചത്. സ്‌കോര്‍ 7-5, 7-5. തീമിന്റെ ആക്രമണാത്മത കളിക്കുമുന്നില്‍ ഫെഡറര്‍ അടിയറവ് പറയുകയായിരുന്നു. ആറു തവണ ഇവിടെ ചാമ്പ്യനായ സ്വിസ് താരത്തിന് 2011നുശേഷം കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല.

മത്സരത്തില്‍ പ്രതീക്ഷിച്ച രീതിയില്‍ കളിക്കാനായില്ലെന്ന് ഫെഡറര്‍ സമ്മതിച്ചു. എല്ലാ കളിയിലും ജയിക്കാനായാണ് കളിക്കുന്നത്. എന്നാല്‍, ഓരോ ദിവസത്തേയും കളിയെ ആശ്രയിച്ചാണ് ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത്. തോല്‍വിയില്‍നിന്നും പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട്. അടുത്തകളിയില്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുമെന്നും ഇരുപത് തവണ ഗ്രാന്‍ഡ്സ്ലാം നേടിയ ഫെഡറര്‍ വ്യക്തമാക്കി.

dominicthiembeatroger

അതേസമയം, ലോക ഒന്നാനമ്പര്‍താരം നൊവാക് ദ്യോക്കോവിച്ച് ആദ്യ കളിയില്‍ ജയം സ്വന്തമാക്കി. ഇറ്റാലിയന്‍ താരം മാറ്റിയോ ബെരേറ്റിനിയൊണ് ദ്യോക്കോവിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-2, 6-1. രണ്ട് സെറ്റിലും എതിരാളി ദ്യോക്കോവിച്ചിന് ഭീഷണിയായില്ല. രണ്ടു ഗ്രൂപ്പുകളിലായി തിരിച്ചാണ് എടിപി ഫൈനല്‍സ് നടക്കുന്നത്. ആദ്യ ഗ്രൂപ്പില്‍ റാഫേല്‍ നദാല്‍, ഡാനില്‍ മദ് വേദേവ്, സ്റ്റെഫാനോസ് സിറ്റ്‌സിപാസ്, അലക്‌സാണ്ടര്‍ സ്വെരേവ് എന്നിവരും രണ്ടാം ഗ്രൂപ്പില്‍ നൊവാക് ദ്യോക്കോവിച്ച്, റോജര്‍ ഫെഡറര്‍, ഡൊമനിക് തീം, മാറ്റിയോ ബെരേറ്റിനി എന്നിവരുമാണുള്ളത്.

Story first published: Monday, November 11, 2019, 14:16 [IST]
Other articles published on Nov 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+