Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എടിപി കപ്പ്; അലക്‌സാണ്ടര്‍ സ്വെരേവിനെ തകര്‍ത്ത് സിറ്റ്‌സിപാസ്

സിഡ്‌നി: എടിപി കപ്പ് ടെന്നീസ് ടൂര്‍ണമെന്റില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവിനെ തകര്‍ത്തു. സ്‌കോര്‍ 6-1, 6-4. മത്സരത്തില്‍ 10 ഡബിള്‍ ഫാള്‍ട്ടുകളാണ് സ്വെരേവ് വരുത്തിയത്. എന്നാല്‍, ഡബിള്‍സില്‍ തോറ്റതോടെ ഗ്രീസിന് ജര്‍മനിയെ മറികടക്കാനായില്ല. തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് ഗ്രീസ് ടൂര്‍ണമെന്റില്‍ ഏറ്റുവാങ്ങിയത്.

24 രാജ്യങ്ങള്‍ ആറ് ഗ്രൂപ്പുകളിലായി തിരിച്ചാണ് പ്രഥമ എടിപി കപ്പ് നടത്തുന്നത്. ഗ്രിഗോര്‍ ദിമിത്രോവ് നയിക്കുന്ന ബള്‍ഗേറിയ തുടര്‍ച്ചയായ രണ്ട് വിജയങ്ങളുമായി നോക്കൗട്ടിലെത്തി. മോള്‍ദോവയെയാണ് ബള്‍ഗേറിയ അവസാനമായി തോല്‍പ്പിച്ചത്. ഓസ്‌ട്രേലിയ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളും ജയിച്ച് അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്. ജര്‍മനിയേയും കാനഡയേയുമാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്.

alexanderzverev

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ ഫോമില്ലായ്മ സ്വെരേവിന് തലവേദനയാണ്. കഠിനാധ്വാനത്തിലൂടെയാണ് ജയം പിടിച്ചെടുത്തതെന്ന് സിറ്റ്‌സിപാസ് പറഞ്ഞു. എന്റെ താളം കണ്ടെത്താനായി. സ്വയം അഭിമാനിക്കുന്നു. കോര്‍ട്ടില്‍ എന്താണ് ചെയ്യുന്നതെന്ന് തനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നെന്നും സിറ്റ്‌സിപാസ് പറഞ്ഞു. നേരത്തെ, റാഫേല്‍ നദാല്‍, നൊവാക് ദ്യോക്കോവിച്ച് തുടങ്ങിയവര്‍ ടൂര്‍ണമെന്റില്‍ ജയം കണ്ടെത്തിയിരുന്നു.

Story first published: Monday, January 6, 2020, 11:45 [IST]
Other articles published on Jan 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+