വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദ്യോക്കോവിച്ചിന്റെ മികവില്‍ സെര്‍ബിയ എടിപി കപ്പ് ക്വാര്‍ട്ടറില്‍; നദാലിനും ജയം

സിഡ്‌നി: പ്രഥമ എടിപി കപ്പ് ടെന്നീസ് ടൂര്‍ണമെന്റില്‍ സെര്‍ബിയ ക്വാര്‍ട്ടറില്‍ കടന്നു. മുന്‍ ലോക ഒന്നാം നമ്പര്‍താരം നൊവാക് ദ്യോക്കോവിച്ചിന്റെ പോരാട്ടമികവിലാണ് സെര്‍ബിയയുടെ മുന്നേറ്റം. ഫ്രാന്‍സിനെതിരെയാണ് സെര്‍ബിയ ജയം സ്വന്തമാക്കിയത്. ഗെയ്ന്‍ മോണ്‍ഫില്‍സിനെ സിംഗിള്‍സില്‍ തോല്‍പ്പിച്ച ദ്യോക്കോവിച്ച് ഡബിള്‍സിലും തിളങ്ങി. മോണ്‍ഫില്‍സിനെതിരെ 6-3, 6-2 എന്ന സ്‌കോറിനാണ് ദ്യോക്കോവിച്ചിന്റെ ജയം.

സെര്‍ബിയന്‍ ഒന്നാം നമ്പര്‍താരം ഡബിള്‍സില്‍ വിക്ടര്‍ ട്രോയ്‌സിക്കിക്കൊപ്പം ചേര്‍ന്ന് മറ്റൊരു വിജയവും സ്വന്തമാക്കി. ഫ്രാന്‍സിന്റെ നിക്കോളാസ് മൗഹട്ട്, എഡ്വാര്‍ഡ് റോജര്‍ വാസിലിന്‍ ജോഡിയെ 6-3, 6-7, 10-3 എന്ന സ്‌കോറിനാണ് ദ്യോക്കോവിച്ച് സഖ്യം കീഴ്‌പ്പെടുത്തിയത്. ഇതോടെ 2-1 എന്ന നിലയില്‍ ഫ്രാന്‍സിനെതിരെ ജയം സ്വന്തമാക്കാന്‍ സെര്‍ബിയയ്ക്ക് കഴിഞ്ഞു. ഗ്രൂപ്പ് എ യില്‍നിന്നും അവസാന എട്ടിലെത്തിയ ടീമാണ് സെര്‍ബിയ. നേരത്തെ ഗ്രൂപ്പ് എഫ് ല്‍നിന്നും ഓസ്‌ട്രേലിയ ക്വാര്‍ട്ടറില്‍ ഇടംനേടിയിരുന്നു.

ലോകകപ്പ് ഫൈനലിലെ വിവാദഗോള്‍; വിഖ്യാത ജര്‍മന്‍ ഗോളി ഹന്‍സ് ടില്‍ക്കോവ്‌സ്‌കി അന്തരിച്ചുലോകകപ്പ് ഫൈനലിലെ വിവാദഗോള്‍; വിഖ്യാത ജര്‍മന്‍ ഗോളി ഹന്‍സ് ടില്‍ക്കോവ്‌സ്‌കി അന്തരിച്ചു

djokovic

സ്‌പെയ്‌നുവേണ്ടി കളിക്കുന്ന റാഫേല്‍ നദാലും വിജയം സ്വന്തമാക്കി. യുറുഗ്വന്‍ താരം പാബ്ലോ ക്യുവാസിനെ 6-2, 6-1 എന്നിങ്ങനെ അനായാസമായാണ് നദാല്‍ തോല്‍പ്പിച്ചത്. മറ്റൊരു താരം റോബെര്‍ട്ടോ ഔഗട്, ഫ്രാങ്കോ റോങ്കോഡെല്ലിയേയും തോല്‍പ്പിച്ചു. സ്‌കോര്‍ 6-1, 6-2. തുടര്‍ച്ചയായ രണ്ട് വിജയങ്ങളുമായി സ്‌പെയ്‌നും അവസാന എട്ടില്‍ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. 24 രാജ്യങ്ങളെ ആറ് ഗ്രൂപ്പുകളിലായി തിരിച്ചാണ് പ്രഥമ എടിപി കപ്പ് നടത്തുന്നത്.

Story first published: Tuesday, January 7, 2020, 11:16 [IST]
Other articles published on Jan 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X