For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എടിപി കപ്പില്‍ ജയത്തോടെ തുടങ്ങി നദാലും ദ്യോക്കോവിച്ചും

സിഡ്‌നി: ലോക ഒന്നാം നമ്പര്‍താരം റാഫേല്‍ നദാലും സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചും പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ ജയത്തോടെ തുടങ്ങി. എടിപി കപ്പില്‍ മത്സരിക്കുന്ന ഇരുവരും കിരീടപ്രതീക്ഷയിലാണ്. നദാല്‍ ജോര്‍ജിയന്‍ താരം ബസിലഷിവ്‌ലിയെ 6-3, 7-5 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. ജയത്തോടെ സ്‌പെയ്ന്‍ 2-0 എന്ന നിലയില്‍ ലീഡെടുക്കുകയും ചെയ്തു.

ദ്യോക്കോവിച്ച് ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണിനെ കടുത്തൊരു പോരാട്ടത്തില്‍ കീഴ്‌പ്പെടുത്തി. സ്‌കോര്‍ 7-6, 7-6. കഴിഞ്ഞവര്‍ഷം പരിക്കിനെ തുടര്‍ന്ന് അഞ്ച് ടൂര്‍ണമെന്റുകളില്‍മാത്രം കളിച്ച ആന്‍ഡേഴ്‌സണ്‍ ഈ വര്‍ഷം തിരിച്ചെത്തിയെങ്കിലും ജയം സ്വന്തമാക്കാനായില്ല. അതേസമയം, കടുത്ത മത്സരം കാഴ്ചവെക്കാന്‍ താരത്തിന് കഴിഞ്ഞു. കളിക്കിടെ അമ്പയറുമായി ദ്യോക്കോവിച്ച് നീണ്ടനേരം തര്‍ക്കിച്ചത് വിവാദമായി.

novakdjokovic

ഓസ്ട്രിയന്‍ താരം ഡൊമനിക് തീം ക്രൊയേഷ്യയുടെ ബോണ കൊറിച്ചിനെതിരെ തോല്‍വി വഴങ്ങി. സ്‌കോര്‍ 7-6, 2-6, 6-3. 15 മില്യണ്‍ ഡോളര്‍ സമ്മാനത്തുകയുള്ള ടൂര്‍ണമെന്റില്‍ 24 രാജ്യങ്ങള്‍ മത്സരിക്കുന്നു. പെര്‍ത്ത്, ബ്രിസ്‌ബെന്‍, സിഡ്‌നി എന്നിവിടങ്ങളിലായി 10 ദിവസമാണ് ടൂര്‍ണമെന്റ്. ജനുവരി 20് ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കം കൂടിയായാണ് താരങ്ങള്‍ എടിപി ടൂര്‍ണമെന്റിനെ കാണുന്നത്.

Story first published: Sunday, January 5, 2020, 11:49 [IST]
Other articles published on Jan 5, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+