പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണണെന്റില്‍ വനിതകളുടെ കിരീടപ്പോരാട്ടത്തിന് കളമൊരുങ്ങി. ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടിയും ചെക്ക് കൗമാരതാരം മര്‍ക്കെറ്റ വൊന്ഡ്രസോവയുമാണ് കളിമണ്‍ കോര്‍ട്ടിലെ റാണിയാവാന്‍ കൊമ്പുകോര്‍ക്കുന്നത്.
മെസ്സിക്ക് ഡബിള്‍, നിക്കരാഗ്വയെ ഗോളില്‍ മുക്കി അര്‍ജന്റീന; ജയത്തോടെ യുറുഗ്വയും
അവശ്വസനീയ കുതിപ്പ് നടത്തിയ 17കാരിയായ അമേരിക്കന്‍ താരം അമാന്‍ഡ അനിസിമോവയെ പിടിച്ചുകെട്ടിയാണ് ആഷ്ലി ബാര്‍ട്ടി കലാശപ്പോരിന് യോഗ്യത നേടിയത്. മൂന്ന് സെറ്റ് നീണ്ട കഠിന പോരാട്ടത്തില്‍ 6-7, 6-3, 6-3 എന്ന സ്കോറിനാണ് എട്ടാം സീഡായ ഓസീസ് താരം ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയത്. 2010-ല്‍ സാം സ്റ്റോസര്‍ ഫൈനലിലെത്തിയ ശേഷം ആദ്യമായാണ് ഒരു ഓസ്ട്രേലിയന്‍ വനിത ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തുന്നത്.
നിലവിലെ ചാമ്പ്യനായ സിമോണ ഹാലെപ്പിനെ അട്ടിമറിച്ചാണ് അനിസിമോവ സെമിയിലേക്ക് കുതിച്ചത്. സീഡില്ലാത്ത ചെക് താരം മര്‍ക്കെറ്റ വൊന്‍ഡ്രോസോവ ബ്രിട്ടന്റെ ജൊഹാന കോന്റയെയാണ് സെമിയില്‍ മറികടന്നത്. സ്കോര്‍: 7-5, 7-6. 2007-ല്‍ അന ഇവാനോവിച്ച് ഫൈനലിലെത്തിയ ശേഷം ഫ്രഞ്ച് ഓപ്പണ്‍ കിരീടപ്പോരിനെത്തുന്ന പ്രായം കുറഞ്ഞ വനിതാ താരമാണ് 19കാരിയായ വൊന്ഡ്രസോവ.