ലണ്ടന്‍: വിംബിള്‍ഡണ്‍ ഗ്രാന്സ്ലാം ടെന്നിസ് വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ആഷ്ലി ബാര്‍ട്ടി പുറത്ത്. വിംബിള്‍ഡണിനുശേഷം മിന്നുകെട്ടിനൊരുങ്ങുന്ന അമേരിക്കന്‍ താരം അലിസണ് റിസ്കെയാണ് ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ ബാര്‍ട്ടിയെ അട്ടിമറിച്ചത്.
ലോകകപ്പിലെ പുറത്താകല്‍;പാക് ക്യാപ്റ്റന്‍സി ഒഴിയുമോ?സര്‍ഫറാസ് പറയുന്നതിങ്ങനെ
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് 55-ാം റാങ്കുകാരിയായ റിസ്കെ ബാര്‍ട്ടിയെ കീഴടക്കിയത്. സ്കോര്‍: 3-6, 6-2, 6-3. മുന്‍ ഇന്ത്യന്‍ ടെന്നിസ് താരം ആനന്ദ് അമൃത്രാജിന്റെ മകന് സ്റ്റീഫന്‍ അമൃത്രാജിനെയാണ് റിസ്കെ വിവാഹം ചെയ്യുന്നത്. 29കാരിയായ റിസ്കെ റിസ്കെ ആദ്യമായാണ് ഗ്രാന്സ്ലാം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്നത്.
ഏഴുതവണ വിംബിള്‍ഡണ്‍ ചാമ്പ്യനായ അമേരിക്കയുടെ സെറീന വില്യംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. കാര്‍ല സ്വാരസ് നവാറോയെയാണ് തോല്‍പ്പിച്ചത്. സ്കോര്‍: 6-2, 6-2. പെട്ര മാര്‍ട്ടിച്ചിനെ മറികടന്ന് എലിന സ്വിറ്റോലിനയും ക്വാര്‍ട്ടറിലേക്ക് മുന്നേറി. സ്കോര്‍: 6-4, 6-2. ഡയാന യസ്ട്രെംസ്കയെ മുട്ടുകുത്തിച്ച് ഷാങ് ഷ്വായി അവസാന എട്ടിലേക്ക് മുന്നേറി. സ്കോര്‍: 6-4, 1-6, 6-2. എലിസ് മാര്ട്ടെന്സിനെ തോല്‍പ്പിച്ച് ബാര്‍ബറ സ്ട്രികോവയും മുന്നേറി. സ്കോര്‍: 4-6, 7-5, 6-2.