Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റാഫേല്‍ നദാലും ആഷ്‌ലി ബാര്‍ട്ടിയും 2019ലെ മികച്ച ടെന്നീസ് താരങ്ങള്‍

മാഡ്രിഡ്: സ്പാനിഷ് താരം റാഫേല്‍ നദാലും ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയും 2019ലെ മികച്ച പുരുഷ വനിതാ ടെന്നീസ് താരങ്ങള്‍ക്കുള്ള ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്റെ അവാര്‍ഡ് സ്വന്തമാക്കി. ഇരുവരും ലോക ഒന്നാം റാങ്കോടെയാണ് വര്‍ഷം അവസാനിപ്പിക്കുന്നത്. 2019ല്‍ രണ്ട് കളിക്കര്‍ക്കും വമ്പന്‍ നേട്ടങ്ങള്‍ എത്തിപ്പിടിക്കാനായതോടെയാണ് റാങ്കിങ്ങിലും മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്.

2019ലെ ഫ്രഞ്ച് ഓപ്പണിലും യുഎസ് ഓപ്പണിലും നദാല്‍ ആയിരുന്നു ചാമ്പ്യന്‍. ഡേവിസ് കപ്പില്‍ സ്‌പെയിനിനെ ജേതാക്കളാക്കുന്നതിലും നദാല്‍ മുഖ്യ പങ്കുവഹിച്ചു. തുടര്‍ച്ചയായുള്ള പരിക്ക് അവഗണിച്ചായിരുന്നു നദാലിന്റെ നേട്ടം. പന്ത്രണ്ടാം തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണില്‍ ചാമ്പ്യനായത്. യുഎസ് ഓപ്പണില്‍ നാലാം തവണയും കിരീടം നേടി. ഐടിഎഫ് ലോക ചാമ്പ്യന്‍ ബഹുമതി താരത്തെ തേടിയെത്തുന്നത് നാലാം തവണയാണ്.

nadalandashleyitf2019award

2014ല്‍ ടെന്നീസ് മതിയാക്കി ക്രിക്കറ്റിലേക്ക് തിരിഞ്ഞ ബാര്‍ട്ടി 2016ല്‍ തിരിച്ചെത്തുകയായിരുന്നു. തിരിച്ചുവരവില്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടാനും താരത്തിന് കഴിഞ്ഞു. 1973ന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ആദ്യ വനിതാ ഓസ്‌ട്രേലിയന്‍ താരം കൂടിയാണ് ബാര്‍ട്ടി. സീസണ്‍ അവസാനിക്കുമ്പോഴുള്ള ഡബ്ലുടിഎ ഫൈനലില്‍സിലും ചാമ്പ്യനായത് ബാര്‍ട്ടിയാണ്. മുന്‍ ലോക ഒന്നാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മറെ മികച്ച തിരിച്ചുവരവ് നടത്തിയ താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി.

Story first published: Friday, December 20, 2019, 10:22 [IST]
Other articles published on Dec 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+