വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡബ്ലുടിഎ ഫൈനല്‍സ്; ക്വിറ്റോവയെ തകര്‍ത്ത് ആഷ്‌ലി ബാര്‍ട്ടി സെമിയില്‍

ഷെന്‍ഷെന്‍: ചൈനയിലെ ഷെന്‍ഷെനില്‍ ആരംഭിച്ച ഡബ്ലുടിഎ വനിതാ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍താരം ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി സെമി ഫൈനലില്‍ പ്രവേശിച്ചു. റെഡ് ഗ്രൂപ്പിലെ മത്സരത്തില്‍ പെട്രോ ക്വിറ്റോവയെയാണ് ബാര്‍ട്ടി തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 6-2. രണ്ട് ജയവും ഒരു തോല്‍വിയും നേരിട്ട ഗ്രൂപ്പില്‍ ബാര്‍ട്ടി സെമി ഉറപ്പിക്കുകയായിരുന്നു.

ആദ്യ സെറ്റില്‍ നാല് ബ്രേക്ക് പോയന്റുകള്‍ ബാര്‍ട്ടി രക്ഷപ്പെടുത്തിയിരുന്നു. ഇത് കളിയിലെ വഴിത്തിരിവായി. ചെക്ക് റിപ്പബ്ലിക് താരമായ ക്വിറ്റോവ ആദ്യ സെറ്റില്‍ 20 പിഴവുകളാണ് വരുത്തിയത്. രണ്ടാം സെറ്റില്‍ എതിരാളിക്കെതിരെ തുടക്കം മുതല്‍ മികവുകാട്ടിയ ബാര്‍ട്ടി 4-0 എന്ന നിലയില്‍ മുന്നിലെത്തിയതോടെ സെമി ഉറപ്പിച്ചിരുന്നു. 2011ല്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ താരമാണ് ക്വിറ്റോവ.

അണ്ടര്‍ 17 ലോകകപ്പ്; സ്‌പെയ്ന്‍, അര്‍ജന്റീന, ഇറ്റലി ടീമുകള്‍ക്ക് ജയംഅണ്ടര്‍ 17 ലോകകപ്പ്; സ്‌പെയ്ന്‍, അര്‍ജന്റീന, ഇറ്റലി ടീമുകള്‍ക്ക് ജയം

ashleighbartywtafinals

മറ്റൊരു മത്സരത്തില്‍ കികി ബെര്‍ട്ടന്‍സിനെ തോല്‍പ്പിച്ച് ബെലിന്‍ഡ ബെന്‍സിച്ചും സെമിയിലെത്തി. 7-5, 1-0 എന്ന നിലയില്‍ ബെന്‍സിച്ച് മുന്നില്‍ നില്‍ക്കുമ്പോള്‍ ബെര്‍ട്ടെന്‍സ് പിന്മാറുകയായിരുന്നു. നേരത്തെ ബാര്‍ട്ടിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലിറങ്ങിയ ബെര്‍ട്ടന്‍സിന് പരിക്ക് തിരിച്ചടിയായി. കാല്‍മുട്ടിനേറ്റ പരിക്കാണ് തിരിച്ചടിയായതെന്ന് താരം പറഞ്ഞു. മത്സരം പൂര്‍ണമാക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്. പരിക്ക് അധികരിക്കാതിരിക്കാനാണ് പിന്മാറിയതെന്നും അവര്‍ വ്യക്തമാക്കി.

Story first published: Friday, November 1, 2019, 9:43 [IST]
Other articles published on Nov 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X