For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡബ്ല്യുടിഎ ഫൈനല്‍സ്; ആഷ് ബാര്‍ട്ടിയും നവോമി ഒസാക്കയും ഒരേ ഗ്രൂപ്പില്‍

ഷെന്‍ഷെന്‍: ചൈനയില്‍ അടുത്തയാഴ്ച ആരംഭിക്കുന്ന ഡബ്ല്യുടിഎ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സ് നറുക്കെടുപ്പ് പൂര്‍ത്തിയായി. നാല് ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്മാരെ രണ്ട് ഗ്രൂപ്പുകളിലാക്കിയാണ് മത്സരം. ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ ആഷ് ബാര്‍ട്ടിയും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ നവോമി ഒസാക്കയും റെഡ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടു. പെട്രാ ക്വിറ്റോവ, ബെലിന്‍ഡ ബെന്‍സിച്ച് എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍.

വിംബിള്‍ഡണ്‍ ചാമ്പ്യന്‍ സിമോണ ഹാലെപ്പും യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ ബിയാന്‍ക ആന്ദ്രിസ്‌ക്യൂവും പര്‍പ്പിള്‍ ഗ്രൂപ്പിലാണ്. കരോലിനെ പ്ലിസ്‌കോവ, എലിന സ്വിറ്റോലിന എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍. സ്വിറ്റോലിന, പ്ലിസ്‌കോവ എന്നിവര്‍ക്കെതിരെ ഈ വര്‍ഷം കളിച്ച പരിചയം തനിക്കുണ്ടെന്ന് ബിയാന്‍ക പറഞ്ഞു. സിമോണയ്‌ക്കെതിരെ ഇതുവരെ കളിച്ചിട്ടില്ല. ടൂര്‍ണമെന്റില്‍ വലിയ പ്രതീക്ഷയുണ്ടെന്നും കനേഡിയന്‍ കൗമാരതാരം പറഞ്ഞു.

Naomi Osaka

നവോമി ഒസാക്ക, പെട്ര ക്വിറ്റോവ എന്നിവര്‍ക്കെതിരെ കളിച്ച പരിചയമുണ്ടെന്നാണ് ആഷ് ബാര്‍ട്ടിയുടെ പ്രതികരണം. ബെലിന്‍ഡയ്‌ക്കെതിരായ മത്സരമാണ് ഉറ്റുനോക്കുന്നത്. അവരുമായി ഇന്നേവരെ കളിച്ചിട്ടില്ല. ഗ്രൂപ്പിലെ മത്സരങ്ങള്‍ അപ്രവചനീയമാണെന്നും അവര്‍ പറഞ്ഞു. ഒക്ടോബര്‍ 27 മുതല്‍ മാര്‍ച്ച് 3വരെയാണ് ടൂര്‍ണമെന്റ്. ആകെ 14 മില്യണ്‍ ഡോളര്‍ ആണ് സമ്മാനത്തുക.

Story first published: Saturday, October 26, 2019, 14:44 [IST]
Other articles published on Oct 26, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+