Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാനിയയും ഷോയിബ് മാലിക്കും പിരിയുന്നു?

സ്ത്രീകളുടെ മനസ് കീഴടക്കാനുള്ള ടിപ്പുകള്‍ ടി വിയിലൂടെ ആളുകള്‍ക്ക് നല്‍കുകയാണ് ടെന്നീസ് ഗ്ലാമര്‍ താരം സാനിയ മിര്‍സ. കളിയും മോശമല്ല. കളിയും ടി വി പരിപാടികളും ഷൂട്ടിംഗുമൊക്കെയായി ആകെ തിരക്കിലാണ് സാനിയ. പഴയ പോലെയല്ല ഏത് ചോദ്യത്തിനും ടപ് ടപ് എന്ന് മറുപടി പറയും. ഒരേ ഒരു കാര്യത്തിലൊഴികെ, അത് ഷോയിബ് മാലിക്കുമൊത്തുള്ള വിവാഹജീവിതത്തെ കുറിച്ചാണ്.

വിവാദങ്ങള്‍ക്ക് തിരികൊളുത്തിയാണ് സാനിയയും മാലിക്കും 2010 ല്‍ വിവാഹിതരായത്. ഇപ്പോള്‍ ഇരുവരും പിരിയുകയാണോ. ആണെന്നാണ് വിവരം. ഇരുവരുടെയും ദാമ്പത്യബന്ധം അത്ര സുഖകരമല്ല എന്നാണ് അറിയുന്നത്. സാനിയയ്‌ക്കൊപ്പം ചെലവഴിക്കാന്‍ സമയമില്ലാത്ത മാലിക്ക് പാകിസ്താനില്‍ സിനിമാനടിക്കൊപ്പം പാര്‍ട്ടി നടത്തുകയാണത്രെ. കൂടുതല്‍ വിശേഷങ്ങളിലേക്ക്.

സാനിയ തിരക്കിലാണ്

സാനിയ തിരക്കിലാണ്

റോജര്‍ ഫെഡറര്‍, അന ഇവോനോവിക്,രോഹന്‍ ബൊപ്പണ്ണ, മഹേഷ് ഭൂപതി തുടങ്ങിയവര്‍ക്കൊപ്പം നടന്ന ദില്ലിയിലെ പാര്‍ട്ടിയില്‍ സാനിയ എത്തിയത് മാലിക്ക് ഇല്ലാതെയായിരുന്നു. അതേസമത്ത് കറാച്ചിയില്‍ നടിയും മോഡലുമായ ഹുമൈമ മാലിക്കിന്റെയും കുടുംബത്തിന്റെയുമൊപ്പം പാര്‍ട്ടിയിലായിരുന്നത്രെ മാലിക്ക്.

പരസ്പരം ഒഴിവാക്കുന്നു

പരസ്പരം ഒഴിവാക്കുന്നു

ദില്ലിയിലേത് ഒറ്റപ്പെട്ട സംഭവം ഒന്നുമല്ല. കഴിഞ്ഞ ആറേഴ് മാസമായി ഇരുവരും പരസ്പരം ബോധപൂര്‍വ്വം ഒഴിവാക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് മാത്രം സാനിയ മിര്‍സ പ്രതികരിക്കുന്നുമില്ല.

ഈദിന് പോലും ഒന്നിച്ചില്ല

ഈദിന് പോലും ഒന്നിച്ചില്ല

കഴിഞ്ഞ ഈദ് പെരുന്നാളിന് സാനിയ ഹൈദരാബാദിലെ കുടുംബവീട്ടിലായിരുന്നു. ഷോയിബ് മാലിക്കാകട്ടെ സിയാല്‍ക്കോട്ടില്‍ അമ്മയ്‌ക്കൊപ്പം പെരുന്നാള്‍ ആഘോഷിച്ചു.

ഷോയിബ് ചിത്രത്തിലേ ഇല്ല?

ഷോയിബ് ചിത്രത്തിലേ ഇല്ല?

എന്റെ കുടുംബം, ടീം, കൂടെ കളിക്കുന്നയാള്‍, ആരാധകര്‍ എന്നിവരുടെ പിന്തുണയുണ്ടായിരുന്നില്ലെങ്കില്‍ ഇത്രയ്ക്കും ജയിക്കാന്‍ പറ്റുമായിരുന്നില്ല. അള്ളാഹു തന്റെ അനുഗ്രഹം ഏറെ എന്റെ മേല്‍ ചൊരിഞ്ഞിരിക്കുന്നു - ഈ സന്ദേശത്തില്‍ പോലും സാനിയ മിര്‍സ ജീവിതപങ്കാളിയായ ഷോയിബ് മാലിക്കിന്റെ പേര് പറഞ്ഞിട്ടില്ല.

സാനിയയോട് ചോദിക്കൂ

സാനിയയോട് ചോദിക്കൂ

സാനിയയുമൊത്തുള്ള ചിത്രം ഫേസ്ബുക്ക് പേജില്‍ ഇടാത്തത് എന്തുകൊണ്ട് എന്ന ആരാധകന്റെ ചോദ്യത്തിന് അത് സാനിയയോട് ചോദിക്കൂ എന്നാണത്രെ ഷോയിബ് മാലിക്ക് മറുപടി പറഞ്ഞത്.

ഫേസ്ബുക്കില്‍ ഉണ്ടായിരുന്നു

ഫേസ്ബുക്കില്‍ ഉണ്ടായിരുന്നു

നേരത്തെ സാനിയയും ഷോയിബും പ്രേമപൂര്‍വ്വം ചേര്‍ന്നിരിക്കുന്ന ഒരു ചിത്രം ഫേസ്ബുക്കില്‍ സാനിയ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ കുറെയായി അത്തരം ചിത്രങ്ങളൊന്നും കാണാനില്ല

അച്ഛന്‍ പറയുന്നത് ഇങ്ങനെ

അച്ഛന്‍ പറയുന്നത് ഇങ്ങനെ

അവരുടെ വിവാഹ ജീവിതത്തില്‍ തെറ്റായി ഒന്നുമില്ല എന്നാണ് സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ നേരത്തെ ഇത് സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കിയത്.

വിവാഹജീവിതം സുഗമമല്ല

വിവാഹജീവിതം സുഗമമല്ല

വിവാഹജീവിതം സുഗമമല്ല എന്ന് സാനിയ തന്നെ ഒരിക്കല്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്. അത് പക്ഷേ അഭിപ്രായവ്യത്യാസം കൊണ്ടല്ല, പ്രൊഫഷണല്‍ തിരക്കുകള്‍ മൂലമാണ് എന്നാണ് സാനിയ പറഞ്ഞത്.

സെലിബ്രിറ്റി വിവാഹം

സെലിബ്രിറ്റി വിവാഹം

രാജ്യാന്തര അതിര്‍ത്തികള്‍ കടന്ന് കായിക പ്രേമികള്‍ ആഘോഷിച്ച വിവാഹമാണ് ടെന്നീസ് താരം സാനിയ മിര്‍സയുടേതും പാകിസ്താനി ക്രിക്കറ്റര്‍ ഷോയിബ് മാലിക്കിന്റേതും. 2010 ലായിരുന്നു ഈ താരവിവാഹം.

Story first published: Friday, December 12, 2014, 12:41 [IST]
Other articles published on Dec 12, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+