ലണ്ടന്‍: ഇന്ത്യന്‍ താരം അങ്കിത റെയ്ന വിംബിള്‍ഡണ്‍ ഗ്രാന്സ്ലാം ടെന്നിസ് യോഗ്യതാ മത്സരത്തിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. തുര്‍ക്കിയുടെ കാഗ്ല ബുയുകക്കേയെയാണ് അങ്കിത പരാജയപ്പെടുത്തിയത്. ഡബ്ല്യു.ടി.എ. റാങ്കിങ്ങില്‍ 171-ാം സ്ഥാനത്തുള്ള അങ്കിത 6-4, 6-3 എന്ന സ്കോറിനാണ് വിജയിച്ചത്.
വിംബിള്‍ഡണ്‍ ഫൈനലിസ്റ്റായ സബിന്‍ ലിസിക്കിയെ ഈ മാസം ആദ്യം കീഴടക്കിയതാണ് 26കാരിയായ അങ്കിതയുടെ കരിയറിലെ ഏറ്റവും വലിയ വിജയം. ലിസിക്കിയാണ് രണ്ടാം റൗണ്ടില്‍ അങ്കിതയുടെ എതിരാളി.
ഈസ്റ്റ്ബോണ്‍ ടെന്നിസ്: പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ച് കെര്‍ബര്‍, വോസ്നിയാക്കി, ഹാലെപ്
ഡബ്ല്യു.ടി.എ. റാങ്കിങ്ങില്‍ ആദ്യ 200-ല്‍ എത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയാണ് ഇന്ത്യയിലെ ഒന്നാം റാങ്കുകാരിയായ അങ്കിത. നിരുപമ സഞ്ജീവ്, സാനിയ മിര്‍സ, ശിഖ ഒബ്റോയ്, സുനിതാ റാവു എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യക്കാര്‍. ഡബിള്‍സ് റാങ്കിങ്ങില്‍ അങ്കിത 159-ാം സ്ഥാനത്താണ്.