For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വമ്പന്‍ അട്ടിമറികളോടെ ഫ്രഞ്ച് ഓപ്പണ് തുടക്കമായി; ഫെഡറര്‍ക്ക് മികച്ച തുടക്കം

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ ദിനം വനിതാ വിഭാഗത്തില്‍ പ്രമുഖ താരങ്ങള്‍ പുറത്ത്. കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ആഗ്വലിക് കെര്‍ബര്‍, അമേരിക്കയുടെ വീനസ് വില്യംസ് എന്നിവര്‍ക്ക് ആദ്യ റൗണ്ട് കടന്നുകൂടാനായില്ല. കെര്‍ബര്‍ റഷ്യയുടെ പതിനെട്ടുകാരി പൊട്ടപോവയോട് 4-6, 2-6 എന്ന സ്‌കോറിനാണ് അടിയറവ് പറഞ്ഞത്. ഉക്രെയ്നിന്റെ എലിന സ്വിറ്റോളിന വീനസ് വില്യംസിന് മടക്കടിക്കറ്റ് നല്‍കി. സ്‌കോര്‍ 6-3, 6-3.

പുരുഷ വിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ വിജയത്തോടെ തുടങ്ങി. ഇറ്റലിയുടെ ലൊറന്‍സോ സൊനേഗോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മൂന്നുവര്‍ഷത്തിനുശേഷം ഫ്രഞ്ച് ഓപ്പണില്‍ കളിക്കാനെത്തിയ ഫെഡറര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 2-6, 4-6, 4-6. ജപ്പാന്‍ കെയ് നിഷികോരി, ഗ്രീക്ക് താരം സിറ്റ്സിപാസ്, ക്രൊയേഷ്യയുടെ മരിന്‍ സിലിച്ച്, ബള്‍ഗേറിയയുടെ ഗ്രിഗല്‍ ദിമിത്രോവ് എന്നിവരും ആദ്യ ദിനം വിജയം സ്വന്തമാക്കി.

rogerfederer

വനിതാ വിഭാഗത്തില്‍ ഫ്രഞ്ച് ഓപ്പണ്‍ മുന്‍ ചാമ്പ്യന്‍ ഗബ്രിനി മുഗുരുസ ജയത്തോടെ തുടങ്ങി. പുതിയ കോര്‍ട്ട് ഉദ്ഘാടനം ചെയ്ത താരം അവിടെ വിജയവും സ്വന്തമാക്കി. ടെയ്‌ലര്‍ ടൗണ്‍സെന്റിനെ 5-7, 6-2, 6-2 എന്ന സ്‌കോറിനാണ് മുഗുരുസ തോല്‍പ്പിച്ചത്. രണ്ടാം സീഡ് കരോലിന പ്ലിസ്‌കോവ അമേരിക്കയുടെ മാഡിസന്‍ ബ്രഗ്ലിയെ 6-2, 6-3 എന്ന സ്‌കോറിനും കീഴടക്കി.

Story first published: Monday, May 27, 2019, 9:29 [IST]
Other articles published on May 27, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+