വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഞ്ചലിക് കെര്‍ബര്‍ വിംബിള്‍ഡണിലെ പുതിയ രാജകുമാരി; കിരീടപ്പോരില്‍ സെറീന വില്യംസിനെ വീഴ്ത്തി

By Staff
Kerber

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിത വിഭാഗം സിംഗിള്‍സില്‍ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന് കിരീടം. കലാശപ്പോരില്‍ അമേരിക്കന്‍ സൂപ്പര്‍താരവും ഏഴ് തവണ വിംബിള്‍ഡണ്‍ കിരീടം നേടുകയും ചെയ്ത സെറീന വില്യംസിനെയാണ് കെര്‍ബര്‍ പരാജയപ്പെടുത്തിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു 11ാം സീഡ് കൂടിയായ കെര്‍ബറിന്റെ വിജയം. സ്‌കോര്‍: 6-3, 6-3. 30 കാരിയായ കെര്‍ബറിന്റെ കന്നി വിംബിള്‍ഡണ്‍ കിരീട നേട്ടം കൂടിയാണിത്. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ കെര്‍ബര്‍ മൂന്നാം തവണയാണ് ജേതാവാകുന്നത്.

Serena Williams

ഇതോടെ 2016ല്‍ വിംബിള്‍ഡണ്‍ ഫൈനലിലേറ്റ തോല്‍വിക്ക് 36 കാരിയായ സെറീനയോട് കണക്കുവീട്ടാനും കെര്‍ബറിന് സാധിച്ചു. 2016ല്‍ 7-5, 6-3 എന്ന സ്‌കോറിനായിരുന്നു സെറീന കെര്‍ബറിനെ തോല്‍പ്പിച്ചത്. ഇത്തവണ കിരീടം നഷ്ടമായെങ്കിലും അമ്മയായതിനു ശേഷമുള്ള സെറീനയുടെ ഏറ്റവും വലിയ തിരിച്ചുവരവിനാണ് വിംബിള്‍ഡണ്‍ സാക്ഷിയായത്.
Story first published: Saturday, July 14, 2018, 23:09 [IST]
Other articles published on Jul 14, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X