വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആന്‍ഡി മറെ വീണ്ടും പരിക്കിന്റെ പിടിയില്‍; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍നിന്നും പിന്മാറി

ലണ്ടന്‍: ഗ്രാന്‍ഡ്സ്ലാം മത്സരങ്ങളിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിനിടെ ബ്രിട്ടീഷ് താരം ആന്‍ഡി മറെ വീണ്ടും പരിക്കിന്റെ പിടിയില്‍. ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെ തിരിച്ചവരവിനൊരുങ്ങവെയാണ് മറെയെ പരിക്ക് വലയ്ക്കുന്നത്. ഇതോടെ ടൂര്‍ണമെന്റില്‍നിന്നും പിന്മാറുകയാണെന്ന് മറെ അറിയിച്ചു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണിനുശേഷം മറെ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടില്ല.

ഇടുപ്പിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ മറെ കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഈ ആഴ്ച പരിശീലനം നടത്തവെ വേദനയുണ്ടായതിനെ തുടര്‍ന്ന് മറെ ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര വേണ്ടെന്നുവെക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന എടിപി കപ്പില്‍ ബ്രിട്ടനുവേണ്ടിയും മറെ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ജനുവരിയിലാണ് എടിപി കപ്പ് തുടങ്ങുന്നത്.

andymurray

<strong>വെസ്റ്റ്ഹാം യുണൈറ്റഡ് കോച്ച് മാനുവേല്‍ പെല്ലഗ്രിനിയെ പുറത്താക്കി</strong>വെസ്റ്റ്ഹാം യുണൈറ്റഡ് കോച്ച് മാനുവേല്‍ പെല്ലഗ്രിനിയെ പുറത്താക്കി

തിരിച്ചുവരവിനുശേഷം യൂറോപ്യന്‍ ഓപ്പണില്‍ മറെ ചാമ്പ്യനായിരുന്നു. എന്നാല്‍, ഡേവിസ് കപ്പില്‍ ബ്രിട്ടനുവേണ്ടി കളിക്കാനിറങ്ങിയില്ല. നിലവിലെ സാഹചര്യത്തില്‍ മറെ ഫിബ്രുവരിവരെ കളിക്കാനിറങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ നടക്കുന്ന ടൂര്‍ണമെന്റോടുകൂടി താരത്തിന് മടങ്ങിവരനാകുമെന്നാണ് പ്രതീക്ഷ. പരിക്ക് ഗുരുതരമല്ലെന്നും എന്നാല്‍ അധികരിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍നിന്നും വിട്ടുനില്‍ക്കുന്നതെന്നുമാണ് മറെയുടെ മാനേജ്‌മെന്റ് അറിയിക്കുന്നത്.

Story first published: Sunday, December 29, 2019, 14:14 [IST]
Other articles published on Dec 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X