Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടുവര്‍ഷത്തിനിടെ ആദ്യ കിരീടവുമായി ബ്രിട്ടന്റെ ആന്‍ഡി മറെ

ആന്റ്വെര്‍പ്: പരിക്കില്‍നിന്നും മോചിതനായി തിരിച്ചെത്തിയശേഷം ആദ്യ കിരീടവുമായി ബ്രിട്ടീഷ് താരം ആന്‍ഡി മറെ. യൂറോപ്യന്‍ ഓപ്പണ്‍ ഫൈനലില്‍ സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്കയെ മറെ തോല്‍പ്പിച്ചു. സ്‌കോര്‍ 3-6, 6-4, 6-4. ആദ്യ സെറ്റ് നഷ്ടമായെങ്കിലും തുടര്‍ന്നുള്ള രണ്ട് സെറ്റിലും ഗംഭീരമായ മടങ്ങിവരവാണ് മറെ നടത്തിയത്. രണ്ട് വര്‍ഷത്തിനുശേഷം താരത്തിന്റെ ആദ്യ എടിപി കിരീടം കൂടിയാണിത്.

andymurray

ജനുവരിയില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ മറെയ്ക്ക് പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, പതിയ കളിക്കളത്തില്‍ തുടര്‍ന്ന മറെയ്ക്ക് ഒടുവില്‍ വിജയം സ്വന്തമാവുകയും ചെയ്തു. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പുറത്തായശേഷം വിരമിക്കാന്‍ ആലോചിക്കുകയാണെന്ന് പ്രഖ്യാപിച്ച മറെ പിന്നീട് ശസ്ത്രക്രിയ്ക്കുശേഷം തിരിച്ചെത്തുകയായിരുന്നു.

വാവ്‌റിങ്ക അവിശ്വസനീയമായാണ് കളിച്ചതെന്നും താരത്തിനെതിരെയുള്ള മത്സരം കഠിനമായിരുന്നെന്നും മറെ മത്സരശേഷം പറഞ്ഞു. പരിക്കിനുശേഷം ഈ പൊസിഷനിലേക്ക് തിരിച്ചെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത് തന്നെ അത്യധികം സന്തോഷവാനാക്കുന്നതായും കണ്ണീരോടെ മറെ പറഞ്ഞു. 2017ല്‍ ദുബായില്‍ കിരീടം നേടിയശേഷം ഇതാദ്യമായാണ് മറെ മറ്റൊരു എടിപി ടൂര്‍ണമെന്റില്‍ ചാമ്പ്യനാകുന്നത്.

Story first published: Monday, October 21, 2019, 9:48 [IST]
Other articles published on Oct 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+