വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷാങ്ഹായ് മാസ്‌റ്റേഴ്‌സ്; ഫെഡറര്‍, മദ്‌വേദേവ് മുന്നോട്ട്, ആന്‍ഡി മറെ പുറത്ത്

ഷാങ്ഹായ്: ഷാങ്ഹായ് മാസ്‌റ്റേഴ്‌സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ റോജര്‍ ഫെഡറര്‍, ഡാനില്‍ മദ്‌വേദേവ് എന്നിവര്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറിയപ്പോള്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറെ പുറത്തായി. ആല്‍ബര്‍ട്ട് റാമോസ് വിനോലസിനെയാണ് ഫെഡറര്‍ രണ്ടാം റൗണ്ടില്‍ മറികടന്നത്. സ്‌കോര്‍ 6-2, 7-6. ആദ്യ സെറ്റില്‍ അനായാസം മുന്നേറിയെങ്കിലും രണ്ടാം സെറ്റില്‍ ഫെഡറര്‍ക്ക് കടുത്ത പോരാട്ടം വേണ്ടിവന്നു.

റഷ്യന്‍ താരമായ മദ്‌വേദേവ് ബ്രട്ടീഷ് താരം കാമറോണ്‍ നോറിയെ 6-3, 6-1 എന്ന സ്‌കോറിനാണ് വീഴ്ത്തിയത്. യുഎസ് ഓപ്പണ്‍ റണ്ണറപ്പായ മദ്‌വേദേവിന് എതിരാളിക്കെതിരെ അനായാസം വിജയം നേടാന്‍ കഴിഞ്ഞു. ഷാങ്ഹായില്‍ തന്റെ ആദ്യ മത്സരമാണിതെന്നും അതുകൊണ്ടുതന്നെ ചെറിയ പരിഭ്രമം ഉണ്ടായിരുന്നെന്നും താരം പിന്നീട് പറഞ്ഞു. അടുത്ത റൗണ്ടില്‍ കൂടുതല്‍ മികവോടെ കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും മദ്‌വേദേവ് പ്രകടിപ്പിച്ചു.

ജര്‍മനിയുടെ ഫുട്‌ബോള്‍ സൂപ്പര്‍താരം ഷ്വെയ്ന്‍സ്റ്റീഗര്‍ ഫുട്‌ബോള്‍ കളിയില്‍നിന്നും വിരമിച്ചുജര്‍മനിയുടെ ഫുട്‌ബോള്‍ സൂപ്പര്‍താരം ഷ്വെയ്ന്‍സ്റ്റീഗര്‍ ഫുട്‌ബോള്‍ കളിയില്‍നിന്നും വിരമിച്ചു

Andy Murray

പരിക്കില്‍നിന്നും മോചിതനായി എത്തിയശേഷം കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതിരുന്ന ആന്‍ഡി മറെ ഒരിക്കല്‍ക്കൂടി എതിരാളിക്കുമുന്നില്‍ അടിപതറി. ഫാബിയോ ഫോഗ്‌നിനിയാണ് ബ്രിട്ടീഷ് താരത്തിന് മടക്കടിക്കറ്റ് നല്‍കിയത്. സ്‌കോര്‍ 7-6, 2-6, 7-6. നിര്‍ണായകമായ മൂന്നാമത്തെ സെറ്റില്‍ മത്സരം സ്വന്തമാക്കാന്‍ അവസരം ലഭിച്ചെങ്കിലും ആന്‍ഡി മറെയ്ക്ക് മുതലെടുക്കാനായില്ല.

Story first published: Wednesday, October 9, 2019, 9:44 [IST]
Other articles published on Oct 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X