For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊട്ടിക്കരഞ്ഞ് ആന്‍ഡി മറെയുടെ വിരമിക്കല്‍ പ്രഖ്യാപനം; ടെന്നീസ് ആരാധകര്‍ക്ക് ഞെട്ടല്‍

മെല്‍ബണ്‍: മൂന്നുതവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ ബ്രിട്ടീഷ് താരം ആന്‍ഡി മറെ ടെന്നീസില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. അടുത്ത ആഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കരിയറിലെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് മറെ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിക്കുകയായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് മറെയുടെ വിടവാങ്ങള്‍ പ്രഖ്യാപനമുണ്ടായത്.

ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഏറെനാളായി ടെന്നിസില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന മറെ നിലവില്‍ 240ാം സ്ഥാനത്താണ്. വിംബിള്‍ഡന്‍ കളിച്ച് വിരമിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും അത്രയുംനാള്‍ കളിക്കാനാകില്ലെന്ന് മറെ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നും പരിക്കുമൂലം പിന്‍വാങ്ങിയതാരം പിന്നീട് കളത്തിലിറങ്ങിയിട്ടില്ല.

andy-murray

77 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒരു ഗ്ലാന്‍ഡ്സ്ലാം നേടുന്ന ഇംഗ്ലീഷ്താരമെന്ന ബഹുമതി മറെ സ്വന്തമാക്കിയിരുന്നു. 2012-ലായിരുന്നു താരത്തിന്റെ നേട്ടം. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഫെഡററെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയ താരം 500 വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് ടെന്നിസ് താരമെന്ന നേട്ടവും സ്വന്തമാക്കിയാണ് കളിക്കളത്തില്‍നിന്നും വിടവാങ്ങുന്നത്. 2016ല്‍ രണ്ടാം വിംബിള്‍ഡന്‍ കിരീടവും രണ്ടാം ഒളിമ്പിക്‌സ് സ്വര്‍ണവും സ്വന്തമാക്കിയ മറെ സര്‍ പദവി നല്‍കി ബ്രിട്ടന്‍ ആദരിച്ചിരുന്നു.

Story first published: Friday, January 11, 2019, 11:25 [IST]
Other articles published on Jan 11, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+