Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എടിപി ടൂര്‍ ഫൈനല്‍സ്; ദ്യോക്കോവിച്ചിനെ അട്ടിമറിച്ച് സ്വെരേവിന് കിരീടം

ലണ്ടന്‍: എടിപി ടൂര്‍ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവ് ചാമ്പ്യനായി. ഫൈനലില്‍ സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇരുപത്തിയൊന്നുകാരന്‍ കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 6-4, 6-3. നേരത്തെ ആറുതവണ ചാമ്പ്യനായിരുന്ന സ്വിസ് താരം റോജര്‍ ഫെഡററെ വീഴ്ത്തിയാണ് സ്വരേവ് ഫൈനലിലെത്തിയത്.

ടൂര്‍ണമെന്റില്‍ ഒരു മത്സരംപോലും തോല്‍ക്കാതെ മിന്നുന്ന ഫോമില്‍ കളിച്ചുവന്ന ദ്യോക്കോവിച്ചിന് ഫൈനലില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. മത്സരത്തില്‍ രണ്ട് ബ്രേക്ക് പോയന്റുകള്‍ മാത്രമാണ് ദ്യോക്കോവിച്ച് വഴങ്ങിയത്. രണ്ടും മുതലെടുക്കാന്‍ സ്വെരേവിന് കഴിഞ്ഞതോടെ സെര്‍ബിയന്‍ താരം കളി കൈവിടുകയായിരുന്നു. ഇതോടെ സീസണ്‍ അവസാനം കിരീടനേട്ടത്തോടെ വിടവാങ്ങാന്‍ ദ്യോക്കോവിച്ചിന് കഴിഞ്ഞതുമില്ല.

zverevcropped

കിരീടനേട്ടത്തെ വിവരിക്കാന്‍ വാക്കുകളില്ലെന്നാണ് മത്സരശേഷം സ്വെരേവിന്റെ പ്രതികരണം. താന്‍ ഇതുവരെ ജയിച്ചതില്‍വെച്ച് ഏറ്റവും വലിയ കിരീടമാണിത്. ദ്യോക്കോവിച്ചിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. കഴിഞ്ഞ ചില മാസങ്ങളില്‍ മികച്ച ഫോമിലായിരുന്ന താരം ഒടുവില്‍ ഒരു തോല്‍വി വഴങ്ങിയിരിക്കുന്നു. അത് തന്റെ ജയത്തിനാണെന്നതില്‍ നന്ദിയുണ്ടെന്നും സ്വെരേവ് പറഞ്ഞു.

Story first published: Monday, November 19, 2018, 9:48 [IST]
Other articles published on Nov 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+