Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അലക്‌സാണ്ടര്‍ സ്വെരേവ് മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യനായി

മാഡ്രിഡ്: ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവ് മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ ഓസ്‌ട്രേലിയന്‍ താരം ഡൊമനിക് തീമിനെ 6-4, 6-4 എന്ന സ്‌കോറിന് തകര്‍ത്താണ് സ്വെരേവിന്റെ കിരീടനേട്ടം. ഒരാഴ്ചമുമ്പ് സ്വെരേവ് ബിഡബ്ലുഎം ഓപ്പണ്‍ കിരീടവും സ്വന്തമാക്കിയിരുന്നു.

കളിണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ റാഫേല്‍ നദാലിനെ ക്വാര്‍ട്ടറില്‍ വീഴ്ത്തിയ ഡൊമനിക് തീമിന് ആ പ്രകടനം ഫൈനലില്‍ ആവര്‍ത്തിക്കാനായില്ല. മത്സരത്തിലുടനീളം തെറ്റുകള്‍ വരുത്തി ഡൊമനിക് സ്വയം തോല്‍വി സമ്മതിക്കുകയായിരുന്നു. ഇതോടെ കളിമണ്‍ കോര്‍ട്ടില്‍ ഡൊമനിക് തീം ആദ്യമായി സ്വെരേവിനോട് തോല്‍ക്കുകയും ചെയ്തു.

alexanderzverev

അതേസമയം, എതിരാളിയുടെ പിഴവ് മുതലെടുത്ത ജര്‍മന്‍ താരം കളിയില്‍ ആധിപത്യം സ്ഥാപിച്ച് നേരിട്ടു സെറ്റുകള്‍ക്ക് ജയിച്ചു കയറി. നേരത്തെ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രാ ക്വിറ്റോവ വനിതാ വിഭാഗത്തില്‍ കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ ഡച്ച് താരം കികി ബര്‍ട്ടന്‍സിനെ 7-6(6), 4-6, 6-3 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ക്വിറ്റോവ കിരീടത്തില്‍ മുത്തമിട്ടത്. മാഡ്രിഡ് ഓപ്പണ്‍ മൂന്നാം ക്വിറ്റോവ തവണയാണ് നേടുന്നത്. 2011ലും, 2015ലും ക്വിറ്റോവ തന്നെയായിരുന്നു മാഡ്രിഡില്‍ വിജയം നേടിയത്. കരിയറിലെ 24ാം കിരീടനേട്ടവും മാഡ്രിഡ് വിജയത്തോടെ ക്വിറ്റോവയ്ക്ക് സ്വന്തമായി.

Story first published: Monday, May 14, 2018, 14:41 [IST]
Other articles published on May 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+