വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരങ്ങളെ കയറ്റാതെ എയര്‍ ഇന്ത്യ പറന്നു; വിവാദം കൊഴുക്കുന്നു

ദില്ലി: ഓസ്‌ട്രേലിയയില്‍ അടുത്തദിവസം നടക്കുന് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിനായി പോവുകയായിരുന്ന ഇന്ത്യന്‍ ടീം അംഗങ്ങളെ കയറ്റാതെ എയര്‍ ഇന്ത്യ വിമാനം മെല്‍ബണിലേക്ക് പറഞ്ഞു. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. ഇതേക്കുറിച്ച് ഇന്ത്യന്‍താരം മാനികാ ബത്ര തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പെഴുതിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

table-tennis

മാനികാ ബത്ര ഉള്‍പ്പെടെ ഏഴ് താരങ്ങളാണ് വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ടത്. 17 കളിക്കാരും ഒഫീഷ്യലുകളും എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ കയറാനായി എത്തിയിരുന്നു. എന്നാല്‍ ഏഴു താരങ്ങളെ ഓവര്‍ബുക്കിങ് ആണെന്ന് അറിയിച്ച് കയറ്റിയില്ല. ഇതോടെ കളിക്കാര്‍ വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

മാനികാ ബത്ര, ശരത് കമല്‍, മൗമ ദാസ്, മധുരിക, ഹര്‍മീത്, സുഥീര്‍ത്ത, സത്യന്‍ എന്നിവരാക്കാണ് വിമാനത്തില്‍ കയറാന്‍ കഴിയാതിരുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു തങ്ങളെന്ന് മാനികാ പറയുന്നു. ഇതുസംബന്ധിച്ച് അടിയന്തിര ശ്രദ്ധപതിപ്പിക്കണമെന്ന് മാനികാ കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ഥന്‍ സിങ് റാഥോഡിനോടും പ്രധാനമന്ത്രിയുടെ ഓഫീസിനോടും അഭ്യര്‍ഥിച്ചു.

സംഭവത്തില്‍ സോഷ്യല്‍മീഡിയ വഴിയും മറ്റും രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ എയര്‍ ഇന്ത്യ വിശദീകരണവുമായി രംഗത്തെത്തി. കായിക താരങ്ങളെ അത്യധികം ബഹുമാനിക്കുന്നവരാണ് തങ്ങളെന്നും എന്നാല്‍ ടിടി താരങ്ങളുടെ പിഎന്‍ആര്‍ വ്യത്യസ്തമായിരുന്നെന്നും അവര്‍ പറഞ്ഞു. മാത്രമല്ല, ചിലര്‍ വൈകിയാണ് എത്തിയതെന്നും എയര്‍ ഇന്ത്യ ചൂണ്ടിക്കാട്ടി. കളിക്കാര്‍ക്ക് തങ്ങാനായി ഹോട്ടല്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവരെ അടുത്തദിവസം തന്നെ മെല്‍ബണിലെത്തിക്കുമെന്നും വിമാനക്കമ്പനി പറയുന്നു. ഇന്നു രാത്രിയോടെ കളിക്കാര്‍ക്ക് പോകാനായി മറ്റൊരു വിമാനത്തില്‍ സീറ്റുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് സ്‌പോര്‍സ് അതോറിറ്റി ഓഫ് ഇന്ത്യ വക്താവും അറിയിച്ചിട്ടുണ്ട്.

Story first published: Monday, July 23, 2018, 10:24 [IST]
Other articles published on Jul 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X