Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2020: ഓസ്‌ട്രേലിയയില്‍ ജോക്കോവിച്ച്, ഫ്രഞ്ച് ഓപ്പണില്‍ റാഫേല്‍ നദാല്‍, ഗ്രാന്റ്സ്ലാം കിരീടങ്ങളറിയാം

ലണ്ടന്‍: 2020 കടന്നുപോകാനൊരുങ്ങുകയാണ്. ടെന്നിസ് കോര്‍ട്ടുകള്‍ കോവിഡ് മഹാമാരിയെത്തുടര്‍ന്ന് നീണ്ട നാള്‍ ഒഴിഞ്ഞു കിടന്നെങ്കിലും പ്രമുഖ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളെല്ലാം തന്നെ സംഘടിപ്പിക്കാന്‍ സാധിച്ചു. 2020ല്‍ നൊവാക് ജോക്കോവിച്ചും റാഫേല്‍ നദാലും തിളങ്ങിയ വര്‍ഷമായിരുന്നു. വനിതകളില്‍ യുവതാരങ്ങളുടെ ഉയര്‍ന്നു വരവിനും 2020ലെ ടെന്നിസ് കോര്‍ട്ടുകള്‍ സാക്ഷ്യം വഹിച്ചു. 2020ലെ ഗ്രാന്റ്സ്ലാം പോരാട്ടങ്ങളിലെ വിജയികള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഫ്രഞ്ച് ഓപ്പണ്‍

ഫ്രഞ്ച് ഓപ്പണ്‍

ക്ലേ കോര്‍ട്ടില്‍ രാജാവ് താനാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ച് റാഫേല്‍ നദാല്‍ കിരീടം ചൂടി. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് നദാലിന്റെ കിരീട നേട്ടം. മൂന്ന് സെറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 6-0,6-2,7-5 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ കിരീട നേട്ടം. ഇടവേളയ്ക്ക് ശേഷം നദാലിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു മത്സരം.

ഓപ്പണ്‍

ഓപ്പണ്‍

വനിതാ സിംഗിള്‍സ് കിരീടം ഇഗാ സ്വിയാറ്റെക്ക് സ്വന്തമാക്കി. പോളണ്ടില്‍ നിന്നുള്ള 19 കാരി ഇഗാ അമേരിക്കയുടെ സോഫിയ കെനിനെ 6-4,6-1ന് തോല്‍പ്പിച്ചാണ് കിരീടം ചൂടിയത്. തന്നെക്കാള്‍ റാങ്കിങ്ങിലും സീഡിലും മുന്നിലുള്ള സോഫിയ കെനിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഇഗ കാഴ്ചവെച്ചത്.

യുഎസ് ഓപ്പണ്‍

യുഎസ് ഓപ്പണ്‍

ഹാര്‍ട്ട് കോര്‍ട്ടില്‍ ഡൊമിനിക് തീമാണ് രാജാവായത്. അലക്‌സാണ്ടര്‍ സെറേവിനെ തോല്‍പ്പിച്ചാണ് സെറേവിന്റെ കിരീട നേട്ടം. സ്‌കോര്‍ 2-6,4-6,6-4,6-3,7-6. ഓസ്‌ട്രേലിയക്കാരാനായ ഡൊമിനിക് തീമിന്റെ കന്നി ഗ്രാന്റ്സ്ലാം കിരീടമായിരുന്നു ഇത്. വനിതാ സിംഗിള്‍സ് കിരീടം നവോമി ഒസാക്കയാണ് സ്വന്തമാക്കിയത്. ഫൈനലില്‍ വിക്ടോറിയ അസറിന്‍കെയെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 1-6,6-3,6-3. നേരത്തെ 2018ലും യുഎസ് ഓപ്പണ്‍ ജപ്പാന്‍ കാരിയായ നവോമി സ്വന്തമാക്കിയിരുന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ നവോമി നിലവില്‍ മൂന്നാം സ്ഥാനത്താണ്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍

ഓസ്‌ട്രേലിയന്‍ ഓപ്പണിലും ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചാണ് ജേതാവായത്. ഫൈനലില്‍ ഡൊമിനിക് തീമിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4.4-6.2-6,6-3,6-4. ശക്തമായ പോരാട്ടം നേരിടേണ്ടി വന്നെങ്കിലും കിരീടം ജോക്കോവിച്ച് പിടിച്ചെടുക്കുകയായിരുന്നു. വനിതാ സിംഗിള്‍സില്‍ സോഫിയ കെനിന്‍ കന്നി ഗ്രാന്റ്സ്ലാം കിരീടം സ്വന്തമാക്കി.ഗര്‍ബെയ്ന്‍ മുഗുരസയെയാണ് സോഫിയ കലാശപ്പോരില്‍ വീഴ്ത്തിയത്. സ്‌കോര്‍ 4-6,6-2,6-2.

വിംബിള്‍ഡണ്‍

വിംബിള്‍ഡണ്‍

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഇത്തവണത്തെ വിംബിള്‍ഡണ്‍ ഒഴിവാക്കി. ജൂണ്‍ 29 മുതല്‍ ജൂലൈ 12വരെയായിരുന്നു ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡിനെത്തുടര്‍ന്ന് ടൂര്‍ണമെന്റ് ഒഴിവാക്കേണ്ടി വന്നു. 2019ല്‍ നൊവാക് ജോക്കോവിച്ചായിരുന്നു ചാമ്പ്യന്‍.

Story first published: Friday, December 11, 2020, 15:12 [IST]
Other articles published on Dec 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+