വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വീഡിഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ ആദരം: ജന്മനാട്ടില്‍ ഇബ്രയ്ക്ക് പ്രതിമ

മാല്‍മോ: സ്വീഡിഷ് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ചതാരമെന്ന് വിശേഷിപ്പിക്കാവുന്ന സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന് സ്വീഡിഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ ആദരം. ഇബ്രാഹിമോവിചിന്റെ പ്രതിമ അദ്ദേഹത്തിന്റെ ഹോം ടൗണായ മാല്‍മോയില്‍ സ്ഥാപിച്ചാണ് സ്വീഡിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ താരത്തെ ആദരിച്ചത്. സ്വീഡിഷ് കലാകാരന്‍ പീറ്റര്‍ ലിന്‍ഡി നാല് വര്‍ഷമെടുത്താണ് 2.7 മീറ്റര്‍ ഉയരമുള്ള പ്രതിമ നിര്‍മിച്ചത്. മാല്‍മോയില്‍ നടന്ന ചടങ്ങില്‍ ഇബ്രാഹിമോവിച്ചാണ് പ്രതിമ പ്രകാശനം ചെയ്തത്.

ibrahimovic

ജഴ്‌സിയില്ലാതെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ഇബ്രാഹിമോവിച്ചിന്റെ രൂപമാണ് പ്രതിമയ്ക്ക്. പ്രകാശന ചടങ്ങില്‍ 100 കണക്കിന് ആരാധകരാണ് പങ്കെടുത്തത്. 'നിങ്ങള്‍ ന്യൂയോര്‍ക്കില്‍ പോയാല്‍ നിങ്ങള്‍ക്ക് സ്റ്റാറ്റിയു ഓഫ് ലിബര്‍ട്ടി കാണാം,എന്നാല്‍ നിങ്ങള്‍ സ്വീഡനിലേക്ക് വന്നാല്‍ അവിടെ സ്റ്റാറ്റിയു ഓഫ് സ്ലാട്ടന്‍ കാണാം'- പ്രതിമ പ്രകാശനം ചെയ്ത് ഇബ്ര പറഞ്ഞു.

അശ്വിന്‍ മികച്ചവന്‍, അവന്‍ എന്റെ റെക്കോഡുകളും തിരുത്തും: ഹര്‍ഭജന്‍ സിങ്അശ്വിന്‍ മികച്ചവന്‍, അവന്‍ എന്റെ റെക്കോഡുകളും തിരുത്തും: ഹര്‍ഭജന്‍ സിങ്

38കാരനായ ഇബ്ര നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ എല്‍എ ഗ്യാലക്‌സിയ്ക്കുവേണ്ടിയാണ് കളിക്കുന്നത്. 1999മുതല്‍ സ്വീഡിഷ് ടീമിന്റെ ഭാഗമായിരുന്ന ഇബ്ര 2001ലാണ് ആദ്യമായി സീനിയര്‍ ദേശീയ ടീമില്‍ കളിക്കുന്നത്. ക്ലബ്ബിനൊപ്പം 116മത്സരത്തില്‍ നിന്ന് 62 ഗോളും അദ്ദേഹം നേടിയിട്ടുണ്ട്. സ്വീഡനുവേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ഇബ്രയുടെ പേരിലാണ്. അയാക്‌സ്, യുവന്റസ്, ഇന്റര്‍ മിലാന്‍, ബാഴ്‌സലോണ, എസി മിലാന്‍, പിഎസ്ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ക്ലബ്ബുകള്‍ക്കൊപ്പവും അദ്ദേഹം കളിച്ചിട്ടുണ്ട്.

Story first published: Wednesday, October 9, 2019, 10:45 [IST]
Other articles published on Oct 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X