അഭിനയ മികവ് കാട്ടി സിവ; ധോണിയോടൊപ്പം ആദ്യമായി പരസ്യ ചിത്രത്തില്‍- വീഡിയോ
റാഞ്ചി: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയെപ്പോലെ തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ മകള്‍ സിവയും. സിവ ഡാന്‍സ് ചെയ്യുന്നതിന്റെയും പാട്ട് പാടുന്നതിന്റെയും ധോണിക്കൊപ്പം വാഹനം കഴുകുന്നതിന്റെയുമെല്ലാം വീഡിയോ വളരെ വൈറലായിരുന്നു. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്ക് ആവേശം പകര്‍ന്ന് മൈതാനത്ത് നിന്നുള്ള സിവയുടെ വീഡിയോകളും ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചവയാണ്. ഇപ്പോഴിതാ ആദ്യമായി തന്റെ അഭിനയ മികവും സിവ തെളിയിച്ചിരിക്കുകയാണ്. ധോണിക്കൊപ്പം ആദ്യമായി പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരിക്കുകയാണ്.
ഓരിയോ ബിസ്‌ക്കറ്റിന്റെ പരസ്യത്തിലാണ് ധോണിക്കൊപ്പം സിവയും അഭിനയിച്ചത്. ഇരുവരും അടങ്ങുന്ന പരസ്യ വീഡിയോ ഇതിനോടകം വളരെ വൈറലായിക്കഴിഞ്ഞു. നിരവധി ആരാധകരാണ് സിവയുടെ പരസ്യ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 1.8 മില്യണ്‍ ആരാധകര്‍ പിന്തുടരുന്ന സിവയുടെ അഭിനയത്തെ പ്രശംസിക്കുന്ന നിരവധി കമന്റുകളാണ് സാമൂഹ്യ മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഓരിയോ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പരസ്യം അവര്‍ പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ മലയാളം പാട്ട് പാടി സിവ കേരള ആരാധകരുടെയും മനം കവര്‍ന്നിരുന്നു. എവിടെ നിന്നാണ് സിവ മലയാളം പാട്ടുപഠിച്ചതെന്നായിരുന്നു ആരാധകര്‍ക്ക് കൗതുകം. ഇന്ത്യക്ക് രണ്ട് ലോകകപ്പടക്കം മൂന്ന് ഐസിസി ട്രോഫികള്‍ സമ്മാനിച്ച നായകനാണ് ധോണി. 2020 ആഗസ്റ്റ് 15നാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019ല്‍ ഇംഗ്ലണ്ട് വേദിയായ ഏകദിന ലോകകപ്പിന്റെ സെമിയില്‍ തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ധോണി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. ധോണിയുടെ തിരിച്ചുവരവ് കാത്തിരുന്ന ആരാധകരെ നിരാശരാക്കിയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
അവസാന സീസണിലെ ഐപിഎല്ലില്‍ ധോണി കളിച്ചെങ്കിലും നിരാശപ്പെടുത്തി. ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങിവരവില്‍ ബാറ്റിങ് താളം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ധോണി വളരെ വിമര്‍ശനം നേരിട്ടിരുന്നു. അവസാന സീസണില്‍ സിഎസ്‌കെയ്ക്ക് ചരിത്രത്തിലാദ്യമായി പ്ലേ ഓഫില്‍ കടക്കാനും സാധിച്ചില്ല. എന്നാല്‍ വിരമിക്കില്ലെന്നും വരുന്ന സീസണിലും സിഎസ്‌കെയ്ക്കുവേണ്ടി കളിക്കുമെന്നും ധോണി വ്യക്തമാക്കിയിരുന്നു. അടുത്ത സീസണില്‍ വലിയ അഴിച്ചുപണി നടത്തിയാവും സിഎസ്‌കെ എത്തുക.
ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ധോണി കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ധോണി കളിക്കുന്നില്ല. അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ മാത്രമാവും ധോണി ഇനി കളത്തിലേക്കെത്തുക. നിലവിലെ വിവരം അനുസരിച്ച് ഫെബ്രുവരി 11ന് ഐപിഎല്‍ ലേലം നടന്നേക്കും. പുതിയ താരനിരയോടൊപ്പം ധോണിയുടെ സിഎസ്‌കെയിലേക്കുള്ള മടങ്ങിവരവ് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications