വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവനില്ലാതെ എന്ത് ഒളിംപിക്‌സ്? വഴി ഒന്നു മാത്രം, ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഗുസ്തി താരം

ഒളിംപിക്‌സ് നീട്ടി വയ്ക്കണമെന്ന ആവശ്യം ശക്തമാണ്

ദില്ലി: കൊറോണവൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഒളിംപിക്‌സ് നീട്ടി വയ്ക്കണമെന്നു ഇന്ത്യുടെ മെഡല്‍ പ്രതീക്ഷകളിലൊന്നും പ്രമുഖ ഗുസ്തി താരവുമായ ബജ്‌രംഗ് പൂനിയ ആവശ്യപ്പെട്ടു. ഇപ്പോള്‍ ഒളിംപിക്‌സിനെക്കുറിച്ച് താന്‍ ആലോചിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. വൈറസില്‍ നിന്നു നമ്മള്‍ ജാഗ്രത പാലിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. എങ്കിലും പരിശീലനം നിര്‍ത്തി വച്ചിട്ടില്ല. എല്ലാ ദിവസം പരിശീലനം നടത്തുന്നുണ്ട്. അതോടൊപ്പം സ്വന്തം ആരോഗ്യത്തിനും പ്രാധാന്യം നല്‍കുന്നുണ്ടെന്നും താരം വ്യക്തമാക്കി.

punia

സാഹചര്യങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. ഒളിംപിക്‌സ് മാറ്റി വയ്ക്കുകയാണെങ്കില്‍ അതായിരിക്കും ഏറ്റവും ഉചിതം. അങ്ങനെ ചെയ്താല്‍ നമുക്കു മാത്രമല്ല ലോകത്തിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകള്‍ക്കും അത് ഗുണം ചെയ്യും. ലോകത്തിലെ എല്ലാനവര്‍ക്കും വിഷമരകരമായ സ്ഥിതിയാണ് ഇപ്പോഴത്തേതെന്നും പൂനിയ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ഒളിംപിക്‌സുമായി നേരത്തേ നിശ്ചയിച്ച പ്രകാരം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി മുന്നോട്ടു പോവുകയും മറ്റു രാജ്യങ്ങള്‍ പങ്കെടുക്കുകയും ചെയ്താല്‍ നമ്മളും പോവും. എന്നാല്‍ രണ്ടോ, നാലോ മാസസത്തേക്കു കാത്തിരിക്കുകയോ, അല്ലെങ്കില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതു വരെ കാത്തിരിക്കുകയോ ചെയ്യുന്നതാണ് നല്ലത്. ജീവനുണ്ടെങ്കില്‍ മാത്രമല്ലേ ഒളിംപിക്‌സില്‍ മല്‍സരിക്കാന്‍ സാധിക്കുകയുള്ളൂ. ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ പിന്നെ ഒളിംപിക്‌സിന് എന്തു പ്രാധാന്യമെന്നും പൂനിയ ചോദിക്കുന്നു.

കോലി അത്ര പോരാ! തനിക്ക് അദ്ദേഹമാവേണ്ട, പകരം ആ താരമാവണമെന്ന് പാക് സെന്‍സേഷന്‍കോലി അത്ര പോരാ! തനിക്ക് അദ്ദേഹമാവേണ്ട, പകരം ആ താരമാവണമെന്ന് പാക് സെന്‍സേഷന്‍

ഐപിഎല്ലും ഇന്ത്യയുടെ 'ഫാബ് ഫോറും'... മിന്നിയത് ആര്? എല്ലാം പറയും ഈ കണക്കുകള്‍ഐപിഎല്ലും ഇന്ത്യയുടെ 'ഫാബ് ഫോറും'... മിന്നിയത് ആര്? എല്ലാം പറയും ഈ കണക്കുകള്‍

ദീര്‍ഘകാലം കാത്തിരുന്ന ശേഷമാണ് പൂനിയ ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പോവുന്നത്. 2016ല്‍ ബ്രസീലിലെ റിയോ ഡി ജനയ്‌റോയില്‍ നടന്ന കഴിഞ്ഞ ഗെയിംസില്‍ സീനിയര്‍ താരവും 2012ലെ വെങ്കല മെഡല്‍ ജേതാവുമായ സുശീല്‍ കുമാറിനു വേണ്ടി പൂനിയക്കു ഒളിംപിക് ബെര്‍ത്ത് വിട്ടു കൊടുക്കേണ്ടി വന്നിരുന്നു. നാലു വര്‍ഷത്തിനു ശേഷം മറ്റൊരു ഒളിംപിക്‌സ് പടിവാതില്‍ക്കെ എത്തി നില്‍ക്കെ പൂനിയയുടെ ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ് കൊറോണവൈറസ്.

അതേസമയം, ഒളിംപിക്‌സ് നീട്ടി വയ്ക്കണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഗെയിംസിന് തങ്ങള്‍ സംഘത്തെ അയക്കില്ലെന്ന കടുത്ത നിലപാട് കാനഡ സ്വീകരിച്ചു കഴിഞ്ഞു. ഒളിംപിക്‌സിനും പാരാലിംപിക്‌സിനും തങ്ങള്‍ ടീമിനെ അയക്കില്ലെന്നാണ് കാനഡ അറിയിച്ചിരിക്കുന്നത്. ഗെയിംസ് മാറ്റിവയ്ക്കണമെന്നും കാനഡ അഭ്യര്‍ഥിച്ചിട്ടുണ്ട്. ദേശീയ സ്‌പോര്‍ട്‌സ് സംഘടനകള്‍, കനേഡിയന്‍ സര്‍ക്കാര്‍, അത്‌ലറ്റുകളുടെ സംഘടനകള്‍ എന്നിവയുടെ പിന്തുണയോടെയാണ് കനേഡിയന്‍ ഒളിംപിക് കമ്മിറ്റിയും (സിഒസി) കനേഡിയന്‍ പാരാലിംപിക് കമ്മിറ്റിയും (സിപിസി) ചേര്‍ന്ന് സംഘത്തെ അയക്കില്ലെന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുത്തിരിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ അവര്‍ അറിയിച്ചിട്ടുണ്ട്.

Story first published: Monday, March 23, 2020, 16:20 [IST]
Other articles published on Mar 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X