ഹരാരെ: സിംബാബ്വേ ക്രിക്കറ്റിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ അംഗമായി തിരിച്ചെടുത്തു. സിംബാബ്വേ ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായതിനെ തുടര്‍ന്ന് ജൂലൈയില്‍ ബോര്‍ഡിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഐസിസി ചെയര്മാന്, ചീഫ് എക്സിക്യുട്ടീവ്, സിംബാബ്വേ ക്രിക്കറ്റ് ചെയര്മാന്, സ്പോര്‍ട്സ് മിനിസ്റ്റര്‍ തുടങ്ങിയവര്‍ നടത്തിയ യോഗത്തിനുശേഷമാണ് ഐസിസി ബോര്‍ഡ് സിംബാബ്വേയെ തിരിച്ചെടുത്തത്.
സിംബാബ്വെ ക്രിക്കറ്റിനെ സ്വതന്ത്ര സംഘടനയാക്കാന്‍ കായികമന്ത്രി കാട്ടിയ ശുഷ്കാന്തിയില്‍ നന്ദിയുണ്ടെന്ന് ഐസിസി ചെയര്മാന് ശശാങ്ക് മനോഹര്‍ പറഞ്ഞു. സിംബാബ്വേ ക്രിക്കറ്റിനെ തിരിച്ചുകൊണ്ടുവരാന്‍ അവര്‍ കഠിനധ്വാനം ചെയ്തു. ഐസിസി നിയമാവലി പാലിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. സിംബാബ്വേ ക്രിക്കറ്റിന് നല്കിവന്നിരുന്ന ഫണ്ട് തുടര്‍ന്നും നല്‍കുമെന്നും സിംബാബ്വേയ്ക്ക് ഐസിസി ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോലിയോളം വരില്ല ആരും, ഇന്ത്യന്‍ നായകനെ പുകഴ്ത്തി ശുഐബ് അക്തര്‍
സസ്പെന്‍ഡ് ചെയ്യപ്പെട്ട നേപ്പാളിനേയും ഐസിസി അംഗമായ തിരിച്ചെടുത്തു. നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷനിലേക്കുള്ള 17 അംഗ സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളെ ഈ മാസം തെരഞ്ഞെടുത്തിരുന്നു. ക്രിക്കറ്റ് കമ്മറ്റിയുടെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചതോടെയാണ് ഐസിസി നേപ്പാളിനും അംഗീകാരം നല്‍കിയത്. ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് നേപ്പാളിന് ഫണ്ട് അനുവദിക്കുകയും ചെയ്യും.