അടിമുടി അഴിമതി; സിംബാബ് വെ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടു
ഹരാരെ: അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയ സിംബാബ് വെ ക്രിക്കറ്റ് ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. ക്രിക്കറ്റ് ബോര്‍ഡിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ബോര്‍ഡ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തരുതെന്ന് സ്‌പോര്‍ട്‌സ് ആന്‍ഡ് റിക്രിയേഷന്‍ കമ്മിഷന്‍ കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു.
ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്തുവരെ തിരഞ്ഞെടുപ്പ് നടത്തരുതെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഉത്തരവ് ലംഘിച്ച് സിംബാബ് വെ ക്രിക്കറ്റ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് നടപടി. പണം ദുരുപയോഗം ചെയ്‌തെന്നും തട്ടിപ്പ് നടത്തിയെന്നുമാണ് സിംബാബ് വെ ക്രിക്കറ്റിനെതിരായ ആരോപണം.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്ന് ലഭിച്ച പണവും ദുരുപയോഗം ചെയ്തതായി ആരോപണമുണ്ട്.അന്വേഷണത്തിനായി സ്‌പോര്‍ട്‌സ് ആന്‍ഡ് റിക്രിയേഷന്‍ കമ്മിറ്റി ഇടക്കാല സമിതിയെ നിയോഗിച്ചിട്ടുണ്ട്. സിംബബ് വെ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡേവ് എല്‍മന്‍ ബ്രൗണ്‍ ആണ് സമിതി തലവന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications