ഹരാരെ: സിംബാബ്വേ ക്രിക്കറ്റിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) സസ്പെന്‍ഡ് ചെയ്തു. സിംബാബ് വേ ബോര്‍ഡില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. സുതാര്യവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിലും സര്‍ക്കാരിന്റെ ഇടപെടല്‍ ഒഴിവാക്കുന്നതിലും സിംബാബ്വേ ക്രിക്കറ്റ് പരാജയപ്പെട്ടെന്ന് ഐസിസി വ്യക്തമാക്കി.
ഐസിസി സസ്പെന്ഷന് സിംബാബ്വേ ക്രിക്കറ്റിന് കനത്ത തിരിച്ചടിയാകും. ഇതോടെ ഐസിസി ഫണ്ട് ലഭിക്കില്ലെന്നു മാത്രമല്ല ഐസിസിയുടെ ടൂര്‍ണമെന്റുകളിലോ പരമ്പരകളിലോ കളിക്കാനും സിംബാബ്വേയ്ക്ക് കഴിയില്ല. ഇതോടെ ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിനായുള്ള യോഗ്യതാ മത്സരത്തിലും സിംബാബ് വേയ്ക്ക് പങ്കെടുക്കാന്‍ കഴിയില്ല.
ഐസിസി സസ്പെന്ഷന് നീക്കിയാല്‍ മാത്രമേ ടീമിന് ഇനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ കഴിയുകയുള്ളൂ. ക്രിക്കറ്റിനെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നത് തങ്ങളുടെ എക്കാലത്തെയും പോളിസിയാണെന്ന് ഐസിസി ചെയര്മാന് ശശാങ്കര്‍ മനോഹര്‍ പറഞ്ഞു. സിംബാബ്വേയില് നടക്കുന്ന രാഷ്ട്രീയ ഇടപെടല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഐസിസിയുടെ നിലപാട്.
ലുക്കാക്കുവില്‍ നിന്ന് ഇന്റര്‍ പിന്നോട്ട്; എഡിന്‍സണ്‍ കവാനി പുതിയ ലക്ഷ്യം
ഐസിസിയുടെ നിയമാവലിപ്രകാരം മാത്രമേ സിംബാബ്വേയില് ക്രിക്കറ്റ് ബോര്‍ഡിന് അനുമതി നല്‍കുകയുള്ളൂ. മൂന്നുമാസത്തിനുള്ളില്‍ സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തി ക്രിക്കറ്റ് ബോര്‍ഡിനെ സംഘടിപ്പിക്കാന്‍ സിംബാബ്വേയോട് ഐസിസി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനുശേഷം മാത്രമേ ഐസിസി തീരുമാനം പുന:പരിശോധിക്കുകയുള്ളൂ.