വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രതിസന്ധിയില്‍ എങ്ങനെ റണ്‍സ് നേടാമെന്ന് പാക് നിര ഇന്ത്യയെക്കണ്ട് പഠിക്കണം: സഹീര്‍ അബ്ബാസ്

കറാച്ചി: പ്രതിസന്ധി ഘട്ടങ്ങള്‍ റണ്‍സ് നേടുന്നത് എങ്ങനെയാണെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ടീം ഇന്ത്യയെക്കണ്ട് പഠിക്കണമെന്ന് മുന്‍ പാക് താരം സഹീര്‍ അബ്ബാസ്. ഇന്ത്യന്‍ ടീമിലെ താരങ്ങളെ വാനോളം പുകഴ്ത്തിയാണ് സഹീര്‍ അബ്ബാസിന്റെ അഭിപ്രായ പ്രകടനം. 'ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ ഇപ്പോള്‍ കളിക്കുന്നതെങ്ങനെയാണെന്ന് നിങ്ങള്‍ നോക്കുക. ടീം പ്രതിസന്ധിയിലാവുമ്പോള്‍ ആരെങ്കിലും എത്തുകയും സ്‌കോര്‍ നേടുകയും ചെയ്യുന്നു. ഇതാണ് പാകിസ്താന്‍ പഠിക്കേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്.

പാകിസ്താനില്‍ നിന്നാണ് ഇന്ത്യ ഇത് പഠിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് പഠിക്കേണ്ട അവസ്ഥയാണ്. എതിരാളികളില്‍ നിന്ന് പോലും പഠിക്കണമെന്ന് സുനില്‍ ഗവാസ്‌കര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്'-സഹീര്‍ അബ്ബാസ് പറഞ്ഞു. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ്ങിനെ സഹീര്‍ പ്രശംസിച്ചു. 'രോഹിത് ശര്‍മ മികച്ചവനാണെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ അയാളില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കണം.

zaheerabbas

അയാളുടെ ടെക്‌നിക്കുകള്‍ നിരീക്ഷിക്കുകയും എങ്ങനെയാണ് കളിക്കുന്നത് കണ്ട് പഠിക്കുകയും ചെയ്യണം. ഞാന്‍ ഹനീഫ് മൊഹമ്മദ്,രോഹന്‍ കന്‍ഹായ് എന്നിവരെക്കണ്ട് പഠിച്ചിട്ടുണ്ട്. ഞാന്‍ അവരോടൊപ്പം പോവുകയോ ഒപ്പം പരിശീലനം നടത്തുകയോ ചെയ്തിട്ടില്ല. അവരുടെ ബാറ്റിങ് നിരീക്ഷിച്ചാണ് ഞാന്‍ പഠിച്ചത്'-സഹീര്‍ പറഞ്ഞു. ബാബര്‍ അസാം നയിക്കുന്ന പുതിയ തലമുറയിലെ പാക് ബാറ്റ്‌സ്മാന്‍മാര്‍ക്ക് സഹീര്‍ അബ്ബാസ് നല്‍കിയ ഉപദേശങ്ങള്‍ അവര്‍ സ്വീകരിക്കുമോയെന്നത് കാണാന്‍ രസകരമായ കാര്യമായിരിക്കുമെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

73കാരനായ സഹീര്‍ പഞ്ചാബില്‍ ജനിച്ച് കുടുംബത്തോടൊപ്പം പാകിസ്താനിലേക്ക് കുടിയേറിയ ആളാണ്. പാകിസ്താനുവേണ്ടി 78 ടെസ്റ്റില്‍ നിന്ന് 44.79 ശരാശരിയില്‍ 12 സെഞ്ച്വറി ഉള്‍പ്പെടെ 5062 റണ്‍സും 62 ഏകദിനത്തില്‍ നിന്ന് 47.62 ശരാശരിയില്‍ 7 സെഞ്ച്വറി ഉള്‍പ്പെടെ 2572 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. 459 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്ന് 34843 റണ്‍സും 323 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 11240 റണ്‍സും സഹീര്‍ അബ്ബാസിന്റെ പേരിലുണ്ട്.

പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ സമീപകാലത്തായി മുന്‍ താരങ്ങളെല്ലാം വിമര്‍ശിക്കുന്നുണ്ട്. ടീം തിരഞ്ഞെടുപ്പിനെയും മികച്ച താരങ്ങളെ കണ്ടെത്താന്‍ തയ്യാറാവുന്നില്ലെന്നുമാണ് പ്രധാന ആക്ഷേപം. അവസാനമായി ഇംഗ്ലണ്ട് പരമ്പരയാണ് പാകിസ്താന്‍ കളിച്ചത്. ടെസ്റ്റ് പരമ്പര 1-0ന് തോറ്റ പാകിസ്താന്‍ ടി20 പരമ്പര 1-1 സമനിലയാക്കിയിരുന്നു.

Story first published: Thursday, September 10, 2020, 9:18 [IST]
Other articles published on Sep 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X