Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റസ്സലിനെ ഞങ്ങള്‍ പൂട്ടും; വിന്‍ഡീസുമായുള്ള കളിക്കുമുന്നേ മുന്നറിയിപ്പുമായി ചാഹല്‍

റസ്സലിനെ ഞങ്ങള്‍ പൂട്ടും | Oneindia Malayalam

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ ത്രസിപ്പിക്കുന്ന വിജയത്തിനുശേഷം ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടാന്‍ ഒരുങ്ങുകയാണ്. മുറിവേറ്റ സിംഹങ്ങളായാണ് വിന്‍ഡീസിന്റെ വരവ്. ന്യൂസിലന്‍ഡിനെതിരെ 5 റണ്‍സിന് തോല്‍വി പിണഞ്ഞ വിന്‍ഡീസിന് ഇനിയുള്ള മത്സരങ്ങള്‍ മുഴുവന്‍ ജയിച്ചാല്‍ മാത്രമേ സെമി ഫൈനലിലേക്ക് നേരിയ സാധ്യതപോലുമുള്ളൂ.

ആറു കളികളില്‍നിന്നും മൂന്നു പോയന്റുമാത്രമാണ് വിന്‍ഡീസിനുള്ളത്. ഇന്ത്യയാകട്ടെ അഞ്ച് കളികളില്‍ നിന്നും 9 പോയന്റുമായി സെമിയിലേക്കുള്ള പ്രയാണത്തിലാണ്. ശേഷിക്കുന്ന മത്സരങ്ങളില്‍ രണ്ടോ മൂന്നോ ജയംകൂടിയുണ്ടായാല്‍ ഇന്ത്യ സെമി ഉറപ്പിക്കും. ഒരു മത്സരംപോലും ഇതുവരെ തോല്‍ക്കാത്ത ഇന്ത്യയ്‌ക്കെതിരെ വിന്‍ഡീസ് കടുത്ത പോരാട്ടം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ.

ഫോമിലെത്താതെ ആന്ദ്രെ റസ്സല്‍

ഫോമിലെത്താതെ ആന്ദ്രെ റസ്സല്‍

ടി20 ലീഗുകളില്‍ കളിക്കുന്ന ഒരുപിടി താരങ്ങളാല്‍ സമ്പന്നമാണ് വിന്‍ഡീസ്. എന്നാല്‍, സ്ഥിരതയില്ലായ്മയും ഏകദിന ക്രിക്കറ്റുമായി ഇണങ്ങിച്ചേരാനുള്ള മടിയും അവരെ തുടര്‍തോല്‍വികളിലേക്ക് തള്ളിവിടുകയായിരുന്നു. ചില കളിക്കാര്‍ ഒറ്റപ്പെട്ട പ്രകടനം നടത്തുമ്പോള്‍ ചിലര്‍ പൂര്‍ണമായും പരാജയമായി. ഐപിഎല്ലില്‍ തട്ടുതകര്‍പ്പന്‍ കളി കാഴ്ചവെച്ച ആന്ദ്രെ റസ്സല്‍ ആണ് ലോകകപ്പില്‍ നിരാശപ്പെടുത്തിയ പ്രധാന താരം.

റസ്സലിനെ പൂട്ടുമെന്ന് ചാഹല്‍

റസ്സലിനെ പൂട്ടുമെന്ന് ചാഹല്‍

റസ്സല്‍ ഇന്ത്യയ്‌ക്കെതിരെ ഫോമിലാകുമെന്നാണ് വിന്‍ഡീസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, റസ്സലിനെ പൂട്ടാനുള്ള തന്ത്രം തങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ പറയുന്നു. റസ്സല്‍ വമ്പന്‍ അടിക്കാരനാണ്. എന്നാല്‍, ഒട്ടേറെതവണ റസ്സലിനെതിരെ പന്തെറിഞ്ഞതിന്റെ പരിചയസമ്പന്നത തങ്ങള്‍ക്കുണ്ട്. ലോകകപ്പില്‍ അത് ഗുണം ചെയ്യുമെന്നും ചാഹല്‍ വ്യക്തമാക്കി.

സമ്മര്‍ദ്ദം വിന്‍ഡീസിന്

സമ്മര്‍ദ്ദം വിന്‍ഡീസിന്

ഐപിഎല്ലില്‍ കളിക്കുന്നതുപോലെയല്ല രാജ്യത്തിനുവേണ്ടി കളിക്കുന്നത്. രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ സമ്മര്‍ദ്ദം കടുത്തതാകും. തങ്ങളെ നേരിടുമ്പോള്‍ സമ്മര്‍ദ്ദം മുഴുവന്‍ വിന്‍ഡീസിനായിരിക്കും. ആ സാഹ്യചര്യം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റസ്സല്‍ ഇന്ത്യയ്‌ക്കെതിരെ സൂക്ഷിച്ചു കളിക്കുമെന്നുറപ്പാണ്. അങ്ങിനെയെങ്കില്‍ തങ്ങളുടെ പദ്ധതികളിലും മാറ്റംവരുമെന്ന് ചാഹല്‍ പറഞ്ഞു.

ചാഹലും കുല്‍ദീപും

ചാഹലും കുല്‍ദീപും

ആദ്യ ലോകകപ്പില്‍ മോശമല്ലാത്ത പ്രകടനമാണ് ചാഹല്‍ നടത്തുന്നത്. നാല് കളികളില്‍നിന്നും 5.45 ശരാശരിയില്‍ 7 വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു ഈ കൈക്കുഴ ബൗളര്‍. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനും റണ്‍നിരക്ക് നിയന്ത്രിക്കാനും വിരാട് കോലിക്ക് വിശ്വസിക്കാവുന്ന താരമാണ് ചാഹല്‍. ചാഹലിനൊപ്പം പന്തെറിയുന്ന കുല്‍ദീപ് ആവട്ടെ 5 റണ്‍സ് ശരാശരിയില്‍ മാത്രമാണ് റണ്‍ വിട്ടുകൊടുത്തത്. വിന്‍ഡീസിനെതിരെയും ഇന്ത്യയുടെ മധ്യനിര ബൗളര്‍മാര്‍ ഇവര്‍തന്നെയായിരിക്കും.

Story first published: Monday, June 24, 2019, 14:28 [IST]
Other articles published on Jun 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+