For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നീ നിന്റെ കാര്യം നോക്ക്, ചാഹലിനോട് രോഹിത്! അസൂയവേണ്ടെന്ന് ചാഹലിന്റെ മറുപടി;പരസ്പരം ട്രോളി താരങ്ങള്‍

മുംബൈ: ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം ട്രോളി ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മയും യുസ്‌വേന്ദ്ര ചാഹലും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരു താരങ്ങളും പരസ്പരം ട്രോളിയത്. യുവതാരം ശ്രേയസ് അയ്യരെ കെട്ടിപ്പിടിച്ച് ചാഹല്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയിട്ടതാണ് സംഭവത്തിന്റെ തുടക്കം. നിന്റെ ഏത് കാര്യത്തിനും കൂടെയുണ്ടാകും എന്ന ക്യാപ്ഷനോടെയാണ് ചാഹല്‍ ഈ ചിത്രം ഇന്‍സ്റ്റയിലിട്ടത്.

ആലിംഗനം ചെയ്യുന്ന ഇമോജിയും ഇതിനൊപ്പമുണ്ടായിരുന്നു. ഇത് കണ്ട ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യം നീ നിന്റെ കാര്യം നോക്കെന്ന് കമന്റ് ചെയ്തു. രോഹിലിന്റെ ട്രോളിന് ഉരുളക്കുപ്പേരി പോലെ മറുപടിയുമായി ചാഹലെത്തി. ഭയ്യാ നിങ്ങള്‍ക്ക് എന്നെ മിസ് ചെയ്യുന്നുണ്ടെന്ന് അറിയാം. അസൂയപ്പെടേണ്ട,അടുത്തത് നിങ്ങള്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്യാം എന്നാണ് ചാഹല്‍ മറുപടി നല്‍കിയത്.

rohitsharmaandyuzvendrachahal

ഇതിനിടെ ശ്രേയസ് അയ്യര്‍ തീപ്പൊരി മറുപടിയെന്ന് സൂചിപ്പിച്ച് തീയുടെയും ലൗവിന്റെയും ഇമോജി കമന്റ് ചെയ്തു. ഇരുവരുടേയും നര്‍മ സംഭാഷണം ആരാധകര്‍ ഏറ്റെടുത്തു. നിരവധി ആരാധകരാണ് ഇതിന് കമന്റുമായെത്തിയത്. പലരും രോഹിതിനെ ഫുട്‌ബോള്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനോടാണ് ഉപമിച്ചത്. ആരോടും വെട്ടിത്തുറന്ന് സംസാരിക്കുന്ന ഇബ്രാഹിമിച്ചിനെപ്പോലെയാണ് രോഹിതെന്നാണ് ക്രിക്കറ്റ് ആരാധകരുടെ ഭാഷ്യം.

Story first published: Tuesday, February 11, 2020, 9:11 [IST]
Other articles published on Feb 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+