For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുവരാജിന് എന്തുകൊണ്ട് യാത്രയയപ്പ് നല്‍കിയില്ല; ആരാധകരുടെ ഹാഷ്ടാഗ് തരംഗമാകുന്നു

അര്‍ഹിച്ച യാത്രയയപ്പല്ല ഇത് | Yuvraj Singh Didn't Get The Deserved Farewell | Oneindia Malayalam

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ വക ഹാഷ് ടാഗ് തരംഗം. #YuviDeservesProperFarewell എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി മാറിക്കഴിഞ്ഞു. യുവരാജിന് അര്‍ഹതപ്പെട്ട ശരിയായ യാത്രയയപ്പ് നല്‍കാത്തതാണ് ആരാധകരെ ഹാഷ് ടാഗുമയി രംഗത്തെത്താന്‍ പ്രേരിപ്പിച്ചത്.

yuvraj-singh

ബിസിസിഐ തനിക്കുവേണ്ടി യാത്രയയപ്പ് മത്സരം സംഘടിപ്പിക്കാമെന്ന് പറഞ്ഞിരുന്നതായി യുവി വെളിപ്പെടുത്തിയിരുന്നു. യോ യോ ടെസ്റ്റ് പാസാകാന്‍ കഴിഞ്ഞില്ലെങ്കില്‍ വിരമിക്കല്‍ മത്സരം സംഘടിപ്പിക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, യുവരാജിനെ പോലെ ഒരു താരത്തിന് അത് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. യോയോ ടെസ്റ്റ് പാസായില്ലെങ്കില്‍ വീട്ടിലേക്ക് മടങ്ങുമെന്നായിരുന്നു യുവിയുടെ മറുപടി. യോ യോ ടെസ്റ്റ് പാസായെങ്കിലും തന്നെ ആരും വിളിച്ചില്ലെന്നും യുവി വ്യക്തമാക്കി.

യുവരാജിന് യാത്രയപ്പ് നല്‍കിയേ പറ്റൂ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ആവശ്യം. ആരാധകര്‍ക്ക് പിന്തുണയെന്നോണം രോഹിത് ശര്‍മയും രംഗത്തെത്തിയിരുന്നു. താങ്കള്‍ നല്ലൊരു യാത്രയയപ്പ് അര്‍ഹനായ കളിക്കാരനാണെന്നായിരുന്നു രോഹിത്തിന്റെ പ്രതികരണം. യുവരാജ് ഇതിന് വൈകാരികമായി മറുപടിയും നല്‍കി. രോഹിത്തിന്റെ വാക്കുകള്‍ മനസിന്റെ ഉള്ളില്‍ തട്ടുന്നതാണെന്നായിരുന്നു യുവിയുടെ മറുപടി.

യുവരാജ് മഹാനായ കളിക്കാരനാണെന്ന് ആരാധകര്‍ പറയുന്നു. രണ്ട് ലോകകപ്പുകളാണ് യുവിയുടെ മികവില്‍ ഇന്ത്യ നേടിയത്. അത്തരമൊരു താരത്തിന് അര്‍ഹിച്ച പരിഗണന കരിയറിലെ അവസാന നാളുകളില്‍ ലഭിച്ചില്ല. യുവരാജിനെ ബിസിസിഐ അവഗണിച്ചതായും ചിലര്‍ ആരോപിക്കുന്നു. യുവരാജിനുവേണ്ടിയുള്ള ആരാധകരുടെ കൂട്ടായ ശ്രമം ബിസിസിഐയുടെ കണ്ണുതുറപ്പിക്കുമോ എന്ന് കാത്തിരുന്നുകാണാം.

Story first published: Tuesday, June 11, 2019, 17:35 [IST]
Other articles published on Jun 11, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+