Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജ് അഭിനയ രംഗത്തേക്കും, ഒപ്പം ഭാര്യയും സഹോദരനും; വെബ് സീരീസ് ഒരുങ്ങുന്നു

മുംബൈ: ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിങ് അഭിനയ രംഗത്തേക്കും. സൂപ്പര്‍താരം വെബ് സീരീസിനായി ഒരുങ്ങുകയാണ്. ഭാര്യ ഹസല്‍ കീച്ച്, സഹോദരന്‍ സൊരാവര്‍ സിങ് എന്നിവരും സീരീസിന്റെ ഭാഗമാകുന്നുണ്ട്. അസം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡ്രീം ഹൗസ് പ്രൊഡക്ഷന്‍സ് ആണ് യുവരാജിന്റെ വെബ് സീരീസിന് പിന്നില്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ച യുവരാജ് ഇപ്പോള്‍ ചില ടി20 ടൂര്‍ണമെന്റുകളില്‍ കളിക്കുന്നുണ്ട്.

യുവരാജിന്റെ ഇളയ സഹോദരനായ സരോവര്‍ സിങ് ആയിരിക്കും സീരീസിലെ കേന്ദ്ര കഥാപാത്രം. യുവരാജിന്റെ അമ്മ ശബ്‌നവും സീരീസുമായി സഹകരിക്കുന്നുണ്ട്. താന്‍ തികച്ചും അഭിമാനിക്കുന്നുവെന്ന് യുവരാജിന്റെ അമ്മ പറഞ്ഞു. യഥാര്‍ഥ യുവരാജ് സിങ്ങിനേയും സരോവര്‍ സിങ്ങിനേയും ലോകം കാണാനിരിക്കുകയാണ്. രണ്ട് മക്കളെക്കുറിച്ചും മകന്റെ ഭാര്യയെക്കുറിച്ചും തനിക്ക് അഭിമാനിക്കാമെന്നും അമ്മ പറയുന്നുണ്ട്.

yuvrajonwebseries-

ബോളിവുഡ് സിനിമയ്ക്കായി എഴുതിയിട്ടുള്ള വിപിന്‍ ഉദയ് ലാല്‍ വെബ് സീരീസിനൊപ്പമുണ്ട്. കൂടാതെ ചില ബോളിവുഡ് താരങ്ങളും സീരീസില്‍ പ്രത്യക്ഷപ്പെടുമെന്നാണ് പ്രതീക്ഷ. പ്രൊഡക്ഷന്‍ ഹൗസ് ഇതോടൊപ്പം ടി സീരീസ് സ്റ്റേജ് വര്‍ക്ക് അക്കാദമിയും അവതരിപ്പിച്ചു. അസമിലെ യുവാക്കള്‍ക്കായി പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രൊഡക്ഷന്‍ ഹൗസ് അണിയറക്കാര്‍ അറിയിച്ചു.

Story first published: Wednesday, February 19, 2020, 18:12 [IST]
Other articles published on Feb 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+