Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജ് സിങ്ങും വസിം അക്രവും ഓസ്‌ട്രേലിയയ്ക്കുവേണ്ടി കളിക്കാനിറങ്ങും

സിഡ്‌നി: ഓസ്‌ട്രേലിയയിലെ കാട്ടുതീയെ തുടര്‍ന്ന് നടത്തുന്ന ഫണ്ട് ശേഖരണത്തിന്റെ ഭാഗമായുള്ള പ്രദര്‍ശന മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങും മുന്‍ പാക്കിസ്ഥാന്‍ താരം വസിം അക്രവും കളിക്കാനിറങ്ങും. റിക്കി പോണ്ടിങ്ങും ഷെയ്ന്‍ വോണും ക്യാപ്റ്റന്മാരാകുന്ന ടീമുകള്‍ തമ്മിലാണ് മത്സരം. ബിഗ് ബാഷ് ലീഗിന്റെ ഫൈനലിനോട് അനുബന്ധിച്ചാകും സൗഹൃദ മത്സരവും സംഘടിപ്പിക്കുക. മെല്‍ബണിലെ സിഡ്‌നിയിലോ നടക്കുന്ന മത്സരത്തില്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ് കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

ലോക ക്രിക്കറ്റിലെ മഹാരഥന്മാരായ സച്ചിന്‍ ടെണ്ടുല്‍ക്കറും വെസ്റ്റിന്‍ഡീസിന്റെ കോട്‌നി വാല്‍ഷും പരിശീലിപ്പിക്കുന്ന ടീമുകളില്‍ ജസ്റ്റിന്‍ ലാംഗര്‍, ബ്രെറ്റ് ലീ, ഷെയ്ന്‍ വാട്‌സണ്‍, അലെക്‌സ് ബ്ലാക്ക് വെല്‍, മൈക്കിള്‍ ക്ലാര്‍ക്ക്, സ്റ്റീവ് വോ, മാത്യു ഹെയ്ഡന്‍ തുടങ്ങിയ കളിക്കാരും പങ്കെടുക്കും. വനിതാ ക്രിക്കറ്റ് താരങ്ങളായ എലിസെ വില്ലാനി, ഗ്രേസ് ഹാരിസ് എന്നിവരും കളിക്കുമെന്നുറപ്പായിട്ടുണ്ട്.

yuvrajandwasimakram

ഇന്ത്യ ഓസ്‌ട്രേലിയ വനിതാ ക്രിക്കറ്റ് സീരീസ്, ബിഗ്ബാഷ് ഫൈനല്‍ എന്നിവയിലൂടെ ലഭിക്കുന്ന തുകയും ഫണ്ട് ശേഖരത്തിലേക്കാണ് നല്‍കുക. നേരത്തെ ഷെയ്ന്‍ വോണ്‍ തന്റെ ബാഗി ഗ്രീന്‍ തൊപ്പി ലേലം ചെയ്ത് 1 മില്യണ്‍ ഡോളറിലധികം സമാഹരിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ ഒട്ടേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടമായി. ലക്ഷക്കണക്കിന് പക്ഷികളും മൃഗങ്ങളും കാട്ടുതീയില്‍പ്പെട്ടു. ഇതേതുടര്‍ന്ന് ലോകമെങ്ങുനിന്നും ഓസ്‌ട്രേലിയയെ സഹായിക്കാനായി കോടിക്കണക്കിന് രൂപയാണ് സമാഹരിക്കപ്പെട്ടത്.

Story first published: Monday, January 27, 2020, 8:27 [IST]
Other articles published on Jan 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+