Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജ് ഐപിഎല്‍ ഫൈനല്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നു; ടീമില്‍ ഇടംനല്‍കാതിരുന്നതാര്?

മുംബൈ ഇന്ത്യന്‍സില്‍ അവസരം നല്‍കിയില്ല

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിങ് ഐപിഎല്‍ ഫൈനല്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നു. വിരമിക്കല്‍ വേളയില്‍ യുവരാജ് തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. എന്നാല്‍, ഫൈനലില്‍ കളിച്ച് കിരീടവിജയത്തോടെ വിരമിക്കാന്‍ യുവരാജിന് അവസരമൊരുക്കിയില്ല.

ഐപിഎല്‍ ഫൈനലില്‍ ചെന്നൈയെ കീഴ്‌പ്പെടുത്തി മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയിരുന്നു. അവസാന വര്‍ഷം മുംബൈയ്ക്കുവേണ്ടി കളിച്ചാണ് യുവരാജ് കളമൊഴിയുന്നത്. എന്നാല്‍, മുംബൈ ടീമില്‍ കൂടുതല്‍ മത്സരങ്ങളില്‍ കളിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. നാല് മത്സരങ്ങളില്‍നിന്നും 98 റണ്‍സ് നേടിയെങ്കിലും യുവരാജിനെ ടീം മാനേജ്‌മെന്റ് തഴയുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സില്‍ അവസരം നല്‍കിയില്ല

മുംബൈ ഇന്ത്യന്‍സില്‍ അവസരം നല്‍കിയില്ല

ഐപിഎല്‍ 2019ല്‍ കൂടുതല്‍ മത്സരങ്ങളില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സംതൃപ്തിയോടെ വിരമിക്കാമായിരുന്നെന്ന് യുവരാജ് വിരമിക്കല്‍ വേളയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷംതന്നെ ഇത്തവണ വിരമിക്കുന്ന കാര്യം തീരുമാനിച്ചിരുന്നു. ജീവിതത്തില്‍ എല്ലാ ആഗ്രഹങ്ങളും നടക്കില്ലല്ലോ എന്നാണ് ഇത്തവണ ഐപിഎല്ലില്‍ അവസരം കുറഞ്ഞതിനെക്കുറിച്ച് യുവിയുടെ പ്രതികരണം.

അര്‍ഹിക്കുന്ന യാത്രയയപ്പ് ലഭിച്ചില്ല

അര്‍ഹിക്കുന്ന യാത്രയയപ്പ് ലഭിച്ചില്ല

ഐപിഎല്ലില്‍ യുവരാജിനേക്കാള്‍ മോശം പ്രകടനം നടത്തിയ കളിക്കാര്‍ മുംബൈ ടീമിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ യുവിയെ പുറത്തിരുത്തിയതിന് ന്യായീകരണമില്ല. താരം ഐപിഎല്ലില്‍നിന്നും വിരമിക്കും എന്നറിയാമായിരുന്നിട്ടും അര്‍ഹിക്കുന്ന യാത്രയയപ്പ് നല്‍കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ടീം മാനേജ്‌മെന്റിനും കഴിഞ്ഞില്ല. യുവരാജിനെ തഴഞ്ഞത് എന്തിനാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

യുവരാജിനെ തഴഞ്ഞതാര്

യുവരാജിനെ തഴഞ്ഞതാര്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് വേണ്ടി ലോകകപ്പ് നേടുമെന്ന് പ്രതിജ്ഞ ചെയ്യുകയും അത് നേടുകയും ചെയ്ത താരമാണ് യുവരാജ്. എന്നാല്‍, സച്ചിന്‍ കൂടി ഭാഗമായ മുംബൈ ഇന്ത്യന്‍സില്‍ യുവരാജിന് വേണ്ട പരിഗണന ലഭിച്ചില്ല. യുവരാജിന് ശരിയായ യാത്രയയപ്പ് ലഭിച്ചില്ലെന്നാണ് രോഹിത് ശര്‍മയുടെ പ്രതികരണം. മുംബൈ ടീമില്‍ യുവരാജിന് അവസരം നല്‍കാന്‍ രോഹിത് ശ്രമിച്ചിരുന്നെങ്കിലും ടീം മാനേജ്‌മെന്റ് പരിഗണിച്ചില്ലെന്നുവേണം കരുതാന്‍.

യുവരാജ് ഇനി മറ്റു ലീഗുകളില്‍

യുവരാജ് ഇനി മറ്റു ലീഗുകളില്‍

ഐപിഎല്ലില്‍ അവസരം ലഭിച്ചില്ലെങ്കിലും ലോകത്തെ മറ്റു ലീഗുകളില്‍ യുവരാജിനെ ഇനി കാണാന്‍ സാധിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചതോടെ ബിസിസിഐ ഇതിനായി അനുമതി നല്‍കുമെന്നാണ് കരുതുന്നത്. ആസ്വദിച്ചു കളിക്കാവുന്ന ലീഗുകളിലാണ് ഇനി കളിക്കാന്‍ പോകുന്നതെന്ന് താരം അറിയിച്ചു. ഒന്നോ രണ്ടോ വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കാനാണ് യുവരാജിന്റെ തീരുമാനം.


Story first published: Tuesday, June 11, 2019, 15:19 [IST]
Other articles published on Jun 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+