വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'കായികം ഒത്തൊരുമിക്കാനാണ് വെറുക്കാനല്ല', ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പിന്തുണയുമായി യുവരാജ്

മൊഹാലി: യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇറ്റലിയുടെ കിരീട നേട്ടം. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ഇംഗ്ലണ്ടിന് കാലിടറുകയായിരുന്നു. മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഇംഗ്ലണ്ട് ടീമിലെ കറുത്ത വര്‍ഗക്കാര്‍ക്കെതിരേ വംശീയാധിക്ഷേപം ഉയര്‍ന്നിരുന്നു. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്,ജാഡന്‍ സാഞ്ചോ,ബുക്കായോ സാക്ക എന്നിവര്‍ക്കെതിരെയാണ് വംശീയ വിധ്വേഷം ഉയര്‍ന്നത്.

വംശീയാധിക്ഷേപം നേരിട്ട താരങ്ങള്‍ക്ക് പിന്തുണയുമായി പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം യുവരാജ് സിങ് ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ്. 'എന്റെ കരിയറില്‍ നിരവധി ഉയര്‍ച്ച-താഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ടീമെന്ന നിലയില്‍ ജയവും തോല്‍വിയും ഒരുമിച്ചായിരിക്കണം.ദൗര്‍ഭാഗ്യവശാല്‍ ഇംഗ്ലണ്ട് തോറ്റു. ഇറ്റലിയായിരുന്നു ആ ദിനത്തില്‍ മികച്ച ടീം. ഇംഗ്ലണ്ട് ടീം താരങ്ങള്‍ക്ക് നേരിട്ട വംശീയാധിക്ഷേപം വളരെ വിഷമമുണ്ടാക്കുന്നു. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. കായികം ഒന്നിക്കാനുള്ളതാണ് വെറുക്കാനുള്ളതല്ല എന്നോര്‍ക്കണം'-യുവരാജ് സിങ് പറഞ്ഞു.

yuvrajsingh

ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരായ വംശീയവിദ്വേഷത്തിനെതിരേ ഇതിനോടകം വലിയ പ്രതിഷേധമാണുയരുന്നത്. കളത്തിലെ വര്‍ണവെറിക്കെതിരേ ബ്ലാക് ലീവ്‌സ് മാറ്റര്‍ പോലുള്ള വലിയ ക്യാംപെയ്‌നുകള്‍ നടന്നിട്ടും ഇതിന് മാറ്റമുണ്ടാവുന്നില്ലെന്നതിന്റെ തെളിവായാണ് ഇപ്പോഴും അരങ്ങേറുന്ന ഇത്തരം സംഭവങ്ങള്‍. പല സൂപ്പര്‍ താരങ്ങള്‍ക്കെതിരെയും ഇത്തരത്തില്‍ വംശീയാധിക്ഷേപം ഉണ്ടായിട്ടുണ്ട്.

ക്ലബ്ബ് ഫുട്‌ബോളില്‍ റഹിം സ്‌റ്റെര്‍ലിങ്ങിനെതിരേ വംശീയ വിധ്വേഷമുണ്ടായത് കഴിഞ്ഞിടെ വലിയ ചര്‍ച്ചയായിരുന്നു. പോള്‍ പോഗ്ബ,എംബാപ്പെ,ബലോട്ടലി തുടങ്ങിയവരെല്ലാം ഇത്തരം വംശീയ വെറിക്ക് ഇരയായവരാണ്. വംശീയമായി അധിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ എത്രയും വേഗം കൈമാറാനുള്ള നടപടികള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കാനാണ് സാധ്യത. വിദേശത്ത് നിന്നുള്ള ആളുകളാണ് വംശീയവിദ്വേഷം നടത്തിയവരില്‍ കൂടുതല്‍. എന്നാല്‍ സ്വദേശികളായ ചിലരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വാര്‍ത്താ സമ്മേളത്തിലെ സൗത്ത്‌ഗേറ്റിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ഇംഗ്ലണ്ടിനായും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായും തിളങ്ങുന്ന താരമാണ്. വലിയ ആരാധക പിന്തുണയുമുള്ള താരത്തിനെതിരേയടക്കം വംശീയാധിക്ഷേപം ഉയര്‍ന്നതിനെ ഗൗരവകരമായാണ് സര്‍ക്കാര്‍ കാണുന്നത്. അതേ സമയം വംശീയാധിക്ഷേപം നേരിടേണ്ടി വന്ന താരങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതില്‍ റാഷ്‌റഫോര്‍ഡടക്കം നന്ദി അറിയിച്ചിട്ടുണ്ട്.

Story first published: Tuesday, July 13, 2021, 15:52 [IST]
Other articles published on Jul 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X