Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജിന്റെ മുന്‍ കാമുകിയുമായി ഡേറ്റ് ചെയ്ത് ലിയാണ്ടര്‍ പേസ്, ഗോവയില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍

കായിക താരങ്ങളുടെ സ്വകാര്യ ജീവിതം എന്നും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. ഇന്ത്യയുടെ പല കായിക താരങ്ങളുടെയും വിവാഹത്തിന് മുമ്പുള്ള പ്രണയങ്ങള്‍ ആരാധകര്‍ക്കിടയില്‍ എന്നും ചര്‍ച്ചാവിഷയമാണ്. ഇവരില്‍ പലരും ബോളിവുഡ് നായികമാരായതിനാല്‍ത്തന്നെ ഗോസിപ്പ് വാര്‍ത്തകള്‍ക്ക് ചൂടുകൂടും. ഇപ്പോഴിതാ ഇന്ത്യന്‍ സൂപ്പര്‍ ടെന്നിസ് താരം ലിയാണ്ടര്‍ പേസും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ മുന്‍ കാമുകിയുമായ കിം ശര്‍മയുമായുള്ള ഡേറ്റിങ് വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം.

ഇരുവരും ഗോവയില്‍ ഒന്നിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ലിയാണ്ടര്‍ പേസ്-കിം ശര്‍മ തമ്മിലുള്ള പ്രണയം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇതുവരെ പൊതുപരിപാടികളില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തിട്ടില്ല. കൂടാതെ ഇത്തരമൊരു പ്രണയത്തെക്കുറിച്ച് ഒരു തവണ പോലും സംസാരിക്കുകയോ യാതൊരു വിവരവും പങ്കുവെക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ത്തന്നെ ഇരുവരും തമ്മിലുള്ള പ്രണയ ബന്ധത്തെ പാപ്പരസികള്‍ ആഘോഷമാക്കുകയാണ്.

leanderpaesandkimsharma

ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ യുവരാജ് സിങ് വിവാഹത്തിന് മുമ്പ് കിം ശര്‍മയുമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വാര്‍ത്തകളും പല തവണ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. അമിതാബ് ബച്ചനും ഷാരൂഖ് ഖാനും ഒന്നിച്ച് അഭിനയിച്ച മൊഹബത്തീന്‍ സിനിമയിലൂടെ പ്രശസ്തയായ നടിയാണ് കിം ശര്‍മ. നാല് വര്‍ഷത്തോളം യുവരാജുമായി കിം ശര്‍മ പ്രണയ ബന്ധം തുടര്‍ന്നു. 2007ലാണ് ഇരുവരും തമ്മിലുള്ള ബന്ധം പിരിഞ്ഞത്. യുവരാജിന്റെ അമ്മയ്ക്ക് ഈ ബന്ധത്തില്‍ താല്‍പര്യം ഇല്ലാത്തതിനാലാണ് ഇരുവരും പിരിഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

ഏറെ നാളുകളായി ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കാതിരുന്ന കിം ശര്‍മ ലിയാണ്ടര്‍ പേസുമായുള്ള പ്രണയത്തോടെയാണ് വീണ്ടും സജീവമാകുന്നത്. ലിയാണ്ടര്‍ പേസ് നേരത്തെ ബോളിവുഡ് നടിയായ മഹിമാ ചൗധരിയുമായി പ്രണയത്തിലായിരുന്നു. പൊതുപരിപാടിയിലടക്കം ഇരുവരും ഒന്നിച്ച് പങ്കെടുത്തിട്ടുണ്ടെങ്കിലും ഈ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല.

ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്തിന്റെ രണ്ടാം ഭാര്യ റിയാ പിള്ളയുമായി ലിയാണ്ടര്‍ പേസ് പ്രണയത്തിലായിരുന്നു. ഇരുവരും എട്ട് വര്‍ഷത്തോളം ഒന്നിച്ച് ജീവിച്ചു. ഐന പേസ് എന്ന പേരുള്ള പെണ്‍കുട്ടിയും ഈ ബന്ധത്തിലുണ്ട്. 2014ല്‍ ഗാര്‍ഹിക പീഡനത്തിന് ലിയാണ്ടര്‍ പേസിനെതിരേ റിയ കേസ് നല്‍കുകയും ഇരുവരും തമ്മില്‍ വേര്‍പിരിയുകയും ചെയ്തിരുന്നു.

Story first published: Saturday, July 24, 2021, 14:10 [IST]
Other articles published on Jul 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+