വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശുബ്മാന്‍ ഗില്‍ സവിശേഷ പ്രതിഭയുള്ള താരം: യുവരാജ് സിങ്

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് യുവരാജ് സിങ്. ഇന്ത്യയുടെ 2007ലെ ടി20 ലോകകപ്പ് കിരീടത്തിനും 2011ലെ ഏകദിന ലോകകപ്പ് കിരീടത്തിനും വേണ്ടി ഏറ്റവും കൂടുതല്‍ പ്രയത്‌നിച്ച താരങ്ങളിലൊരാളാണ് യുവരാജ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവരാജ് നിലവില്‍ ക്രിക്കറ്റ് അക്കാദമികളില്‍ കോച്ചിങ്ങുമായി സജീവമാണ്. ഇപ്പോഴിതാ ഇന്ത്യയുടെ വരും കാല താരത്തെക്കുറിച്ച് അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് യുവരാജ് സിങ്.

ശുബ്മാന്‍ ഗില്ലിന്റെ സവിശേഷ പ്രതിഭയെയാണ് യുവരാജ് എടുത്തുകാട്ടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അംപയറോട് കയര്‍ത്ത സംഭവത്തില്‍ ശുബ്മാന്‍ പിഴ അടയ്‌ക്കേണ്ടി വന്നിരുന്നു. ഇതില്‍ യുവതാരത്തെ ന്യായീകരിച്ചാണ് യുവരാജ് തന്റെ അഭിപ്രായം പങ്കുവെച്ചത്. 'ശുബ്മാന്‍ ഗില്‍ അംപയറോട് കയര്‍ത്തുവെന്ന് പറയുന്ന സമയത്ത് ഞാനും മൈതാനത്തുണ്ടായിരുന്നു. അവന്‍ ഒരിക്കലും ആരെയും അപമാനിച്ചിട്ടില്ല. അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. ചില സമയങ്ങളില്‍ ബാറ്റ്‌സ്മാന്‍ ഇത്തരത്തില്‍ ചെയ്യാറുള്ളതാണ്. അവന്‍ ചെറുപ്പമാണ്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ വല്ലാതെ ആഗ്രഹിക്കുന്നു.

shubmangillandyuvrajsingh

ഞാന്‍ കളിച്ചുതുടങ്ങുന്ന സമയത്തും എനിക്കും ഇത്തരത്തില്‍ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു താരത്തിന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അതവന്‍ തിരുത്തും. ശുബ്മാന്‍ സവിശേഷ പ്രതിഭയുള്ള താരമാണ്'-യുവരാജ് സിങ് പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിദേശ ലീഗുകളില്‍ തുടര്‍ന്നും കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും യുവരാജ് അഭിപ്രായപ്പെട്ടു. എന്നാല്‍ കൊറോണ വൈറസ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം അകാശ് ചോപ്രയും ശുബ്മാന്‍ ഗില്ലിനെ പ്രശംസിച്ചിരുന്നു. വരും കാലത്തില്‍ ഏവരുടെയും ഹൃദയം കീഴടക്കാന്‍ പോകുന്ന താരം ശുബ്മാന്‍ ഗില്ലായിരിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 21കാരനായ ഗില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി കളിക്കുന്നുണ്ട്. മധ്യനിരയില്‍ കെകെആറിനൊപ്പം തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടീമില്‍ പൃത്ഥി ഷായുടെ അത്രയും അവസരം ലഭിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി മുഖങ്ങളിലൊന്നും ശുബ്മാന്‍ ഗില്ലിന്റെ ആയിരിക്കും. ഇത്തവണ ഐപിഎല്ലില്‍ തിളങ്ങി അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനുറച്ചാവും ഗില്‍ ഇത്തവണ ഇറങ്ങുക.

Story first published: Friday, July 31, 2020, 15:12 [IST]
Other articles published on Jul 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X