വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജാതീയ പരാമര്‍ശം: പോലീസ് കേസിന് പിന്നാലെ യുവരാജ് മാപ്പു ചോദിച്ചു, വിശദീകരണം ഇങ്ങനെ...

രോഹിത് ശര്‍മയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു വിവാദ പരാമര്‍ശം

മൊഹാലി: ജാതീയ പരാമര്‍ശത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലാവുകയും പോലീസ് അന്വേഷണം നേരിടുകയും ചെയ്യുന്ന ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഒടുവില്‍ ക്ഷമാപണവുമായി രംഗത്ത്. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ വിശദീകരണമുള്ളത്.

ജാതി, മതം, നിറം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ഒരു വിവേചനത്തിലും താന്‍ വിശ്വസിക്കുന്നില്ലെന്നു വ്യക്തമാക്കുന്നതിനു വേണ്ടിയാണിത്. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഇതുവരെയുള്ള ജീവിതം ചെലവഴിച്ചു, ഇനിയുമത് തുടരുകയും ചെയ്യും. ജീവിതത്തിന്റെ മഹത്വത്തില്‍ വിശ്വസിക്കുന്ന താന്‍ ഓരോ വ്യക്തിയെയും ബഹുമാനിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളുമായുള്ള സംസാരത്തിനിടെ തന്നെ തെറ്റിദ്ധരിച്ചതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. അതു തികച്ചും അനാവശ്യവുമായിരുന്നു. എങ്കിലും ഉത്തരവാദിത്വമുള്ള ഇന്ത്യക്കാരനെന്ന നിലയില്‍ തന്റെ വാക്കുകള്‍ മനപ്പൂര്‍വ്വമല്ലാതെയാണെങ്കിലും ആരുടെയെങ്കിലും മനസ്സിനെയും വികാരങ്ങളെയും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ ക്ഷമ ചോദിക്കുകയാണ്. ഇന്ത്യയോടും ഇവിടുത്തെ മുഴുവന്‍ ജനങ്ങളോടുമുള്ള തന്റെ സ്‌നേഹം അനശ്വരമാണെന്നും യുവി ട്വീറ്റ് ചെയ്തു.

1

രോഹിത് ശര്‍മയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു ഇന്ത്യന്‍ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കെതിരേ യുവി തമാശയായി താഴ്ന്ന ജാതിക്കാരെ വിളിക്കുന്ന പേര് വിളിച്ചത്. ടിക്ക് ടോക്കില്‍ വളരെ സജീവമാണ് ചഹല്‍. ഇതുമായി ബന്ധപ്പെട്ടായിരുന്നു തമാശരൂപേണ യുവിയുടെ പരിഹാസം. ഈ *** ആളുകള്‍ക്ക് വേറെ ജോലിയൊന്നും ഇല്ലേ, യുവിക്കും കുല്‍ദീപിനുമെന്നായിരുന്നു യുവിയുടെ വാക്കുകള്‍. യുസിയെ (ചഹല്‍) കണ്ടിരുന്നോ, കുടുംബത്തിനൊപ്പമുള്ള വീഡിയോ അവന്‍ ടിക്ക് ടോക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്വന്തം അച്ഛനെക്കൊണ്ട് പോലും നൃത്തം ചെയ്യിക്കാന്‍ നിനക്കെന്താ ഭ്രാന്തുണ്ടോയെന്ന് അവനോടു ഞാന്‍ ചോദിച്ചിരുന്നുവെന്നായിരുന്നു രോഹിത്തിന്റെ മറുപടി.

ഇതിനെ തുടര്‍ന്നു യുവിക്കെതിരേ ശക്തമായ പ്രതിഷേധമുയരുകയും ചെയ്തിരുന്നു. യുവി മാപ്പ് പറയണമെന്ന ക്യാംപയ്നും സോഷ്യല്‍ മീഡിയകളില്‍ നടന്നു. പക്ഷെ ഇവയോടൊന്നും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

സച്ചിന്‍ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍, പക്ഷെ കംപ്ലീറ്റ് ക്രിക്കറ്ററല്ല! തിരഞ്ഞെടുത്തത് ലീസച്ചിന്‍ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍, പക്ഷെ കംപ്ലീറ്റ് ക്രിക്കറ്ററല്ല! തിരഞ്ഞെടുത്തത് ലീ

ഓസീസ് താരങ്ങള്‍ കോലിയെ ഭയന്നു, കാരണം ഐപിഎല്‍... ക്ലാര്‍ക്കിന് ഫിഞ്ചിന്റെ മറുപടിഓസീസ് താരങ്ങള്‍ കോലിയെ ഭയന്നു, കാരണം ഐപിഎല്‍... ക്ലാര്‍ക്കിന് ഫിഞ്ചിന്റെ മറുപടി

എന്നാല്‍ കഴിഞ്ഞ ദിവസം ഹരിയാനയിലെ ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സനാണ് യുവരാജിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയത്. യുവി ഈ പേര് ഉപയോഗിച്ചതു കാരണം സമൂഹത്തിലെ ദളിത് ജനതയുടെ മനോവികാരത്തിന് മുറിവേറ്റതായി കല്‍സന്‍ തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. യുവരാജ് സിങിനെ അറസ്റ്റ് ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

യുവരാജിനൊപ്പം ലൈവില്‍ സംസാരിച്ച രോഹിത് ശര്‍മയെയും കല്‍സന്‍ വിമര്‍ശിച്ചു. യുവരാജ് അന്നു അങ്ങനെയൊരു പരാമര്‍ശം നടത്തിയപ്പോള്‍ രോഹിത് എതിര്‍ക്കാതിരുന്നത് എന്തു കൊണ്ടാണെന്നാണ് കല്‍സന്റെ ചോദ്യം. യുവി ഈ വാക്ക് പറഞ്ഞപ്പോള്‍ രോഹിത് ചിരിക്കുകയും ഇത് അംഗീകരിക്കുകയും ചെയ്യുകയാണുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Story first published: Friday, June 5, 2020, 15:57 [IST]
Other articles published on Jun 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X